താൾ:CiXIV267.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—28—

(ഉത്തരം) 1–ാമത—ഓരൊ മനുഷ്യനും ദൈവത്തിങ്കൽ
വെച്ചിരിക്കുന്ന വിശ്വാസത്തെ പൂൎത്തിയാക്കുവാൻ ഉപചാ
രാദികൾ ചെയ്യുന്നതിന്നവെണ്ടി അതിന്ന അടയാളമായി വി
ഗ്രഹത്തിന്റെ അടുക്കൽ ആരാധാനാദി വഴിപാടുകൾ ചെയ്യു
ന്നതും,

2–ാമത—ദൈവം സൎവ്വവ്യാപിയായാലും കണ്ണിൽകണ്ടപ
ദാൎത്ഥങ്ങൾ പ്രത്യക്ഷമായി പല ഹീനപ്രവൃത്തികളിൽ ഉൾ
പ്പെടുന്നതകൊണ്ടും, അതുകളിൽ വിശ്വാസംവെച്ച ആരാധന
ചെയ്വാൻ മനുഷ്യൎക്ക ഒരിക്കലും ഉറപ്പുവരാൻ പാടില്ലാത്തത
കൊണ്ടും, ആലയങ്ങളിൽ കയറി ഇരിക്കുന്ന ശിലമുതലായ വി
ഗ്രഹങ്ങൾ പരിശുദ്ധസ്ഥാനത്തെ വഹിച്ചിരിക്കുന്നതകൊ
ണ്ടും, അതുകളിലും ദൈവം പരിപൂൎണ്ണനായി ഇരിക്കുന്നതുകൊ
ണ്ടും, വിഗ്രഹാരാധനം ചെയ്യുന്നതവക്ക അവരുടെ ഭക്തി വൃദ്ധി
യായി അതിനാൽ ദൈവം അനുഗ്രഹിക്കും എന്നുള്ളതിൽ യാ
തൊരുസന്ദെഹവുംഇല്ല. (ദൃഷ്ടാന്തം) പാൽ, പശുവിന്റെ ശരീ
രം മുഴുവനും വ്യാപിച്ചിരുന്നാലും, അതിന്റെ കുട്ടിയെ കാണു
മ്പൊൾ മുലവഴിയായി പാലിനെ തരുന്നതുപൊലെ, ൟശ്വര
ൻ സമസ്തപ്രപഞ്ചങ്ങളിലും നിറഞ്ഞിരുന്നാലും തന്നെവിശ്വ
സിച്ച ആരാധന ചെയ്യുന്ന ഭക്തന്മാരെ കാണുമ്പൊൾ, ആ
ശില മുതലായ വിഗ്രഹദ്വാരെണ കൃപചെയ്യും എന്നുള്ളതിന്ന
യാതൊരു വാദവും ഇല്ല.

45. ചൊദ്യം. ദൈവത്തിന്ന രൂപം ഇല്ലാതിരിക്കെ നി
ങ്ങൾ ശിലമുതലായ പലവിധ വിഗ്രഹങ്ങളെ ഉണ്ടാക്കി
ആലയങ്ങളിൽ വെച്ച അതുകളെ ദൈവമാണെന്ന വണങ്ങി
വരുന്നതന്യായംതന്നെയൊ?

(ഉത്തരം) ദൈവംരൂപംഇല്ലാത്തവനായാലും,ജീവാത്മാ
ക്കളുടെ നിമിത്തംപഞ്ചകൃത്യങ്ങൾചെയ്യുന്ന സമയത്തിലും, വെ
ദങ്ങളെ ഉപദെശിപ്പാൻ സൽഗുരുവായി എഴുന്നരുളിയ സമ
യത്തിലും, ദെവകൾ, ഋഷികൾ മുതലായ ഭക്തന്മാരുടെ ദ്ധ്യാ
നാദികൾക്ക പ്രസന്നരായ സമയത്തിലും, ദൈവംശക്തികാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/36&oldid=188591" എന്ന താളിൽനിന്ന് ശേഖരിച്ചത്