താൾ:CiXIV267.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—27—

വാ എന്റെ പിതാവായ ദാവീദിനൊട എന്റെ നാമത്തിന്ന
ഒരു ഭവനത്തെ പണിയിക്കെണമെന്ന നിന്റെ ഹൃദയത്തിൽ
ഉണ്ടായിരുന്നതകൊണ്ട അത നിന്റെ ഹൃദയത്തിൽ ഉണ്ടായി
രുന്നത നീ നന്നായിചെയ്തു. എന്നാലും നി ആ ഭവനത്തെ പ
ണിയിക്കാതെ നിന്റെ കടിപ്രെദെശത്ത നിന്നുണ്ടാകുന്ന നി
ന്റെപുത്രൻ തന്നെ എന്റെ നാമത്തിന്ന ആ ഭവനത്തെ പ
ണിയിക്കുമെന്നപറഞ്ഞു. (1 രാജാക്കന്മാർ) 6–8 ഈ അദ്ധ്യാ
യങ്ങളിൽ ശലമൊൻ എരൂശലെമിൽ നിന്റെ ദൈവത്തി
ന്ന ഒരുഭവനത്തെകെട്ടി പ്രതിഷ്ഠയെചെയ്തുഎന്നും (എസ്രായു
ടെ പുസ്തകം) 6–ാം അദ്ധ്യായത്തിൽ ജറുസലെമിൽ നിന്റെ
ദെവന്റെ കല്പനപ്രകാരം ആലയം രണ്ടാമതുംകെട്ടി പ്രതി
ഷ്ഠചെയ്യപ്പെട്ടു എന്നും പറയപ്പെട്ടിരിക്കുന്നു.

4–ാമത—ഇങ്ങിനെനിന്റെ ദൈവത്തിന്നുംആലയം കെ
ട്ടി പ്രതിഷ്ഠചെയ്യുന്നത പുണ്യമാണെന്നും, അങ്ങിനെപലർചെ
യ്തുഎന്നും, നിന്റെ മതശാസ്ത്രത്തിൽതന്നെ പറഞ്ഞിരിക്കുന്നു.
അതിനെഅറിഞ്ഞിരുന്നും ഞങ്ങൾഞങ്ങടെദൈവത്തിന്ന ആ
ലയംകെട്ടി പ്രതിഷ്ഠയെചെയ്യുന്നതപുണ്യമാണെന്ന ഞങ്ങടെ
ശാസ്ത്രങ്ങളാൽ തെളിഞ്ഞ അങ്ങിനെ ചെയ്യുന്നതും, അവിടെ എ
ല്ലാവരുംകൂടി തൊഴുന്നതും, വൃഥാവെന്ന നീ പറയുന്നത ശരി
യല്ല.

൪–ാമദ്ധ്യായം

വിഗ്രഹാരാധനം.

44. ചൊദ്യം. സൎവ്വവ്യാപിയായിരിക്കുന്ന ദൈവത്തെ
ആലയങ്ങളിൽ കയറി ഇരിക്കുന്ന വിഗ്രഹങ്ങളിൽ മാത്രം നി
ങ്ങൾ ആരാധനചെയ്യുന്നത ന്യായംതന്നെയൊ?

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/35&oldid=188590" എന്ന താളിൽനിന്ന് ശേഖരിച്ചത്