താൾ:CiXIV267.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—26—

മെപ്പടിദൈവകാൎയ്യത്തിൽ പ്രവെശിക്കുന്നവൎക്ക ഇടയിൽയാ
തൊരുവിഘ്നവും ഉണ്ടാകാതെഇരിപ്പാൻ വെണ്ടുന്ന ദ്രവ്യംചെ
ലവചെയ്തുആലയങ്ങളെകെട്ടി വെക്കെണ്ടതപുണ്യമാകുന്നു.

43. ചൊദ്യം. ദൈവത്തെസ്തൊത്രവന്ദനാദികൾചെയ്വാൻ
ആലയത്തിൽപ്രവെശിക്കുന്നവൎക്ക ലൊകവ്യവഹാരങ്ങൾ ഇ
ന്ദ്രിയങ്ങളെ ബാധിക്കയില്ലെങ്കിലും,ദൈവത്തിനവഴിപാടചെ
യ്വാൻവരുന്ന അനെകജനങ്ങളെ പരസ്പരംകാണുമ്പൊൾ ആ
വിഷയത്തിൽ മനസ്സിന്ന ചഞ്ചലമുണ്ടായി വെറെ വിഷയ
ങ്ങളിൽ ബുദ്ധി പ്രവെശിക്കുമെല്ലൊ ആയ്തകൊണ്ട ആലയങ്ങ
ൾഅപ്പൊഴും അനാവശ്യമല്ലയൊ?

(ഉത്തരം) 1–ാമത—ആലയത്തിൽ എകകാലത്തിൽ അ
നെകജനങ്ങൾ വരുന്നത ശരിതന്നെ എങ്കിലും, വരുന്നവർ എ
ല്ലാവരും ദൈവത്തിന്റെ മുദ്രയായ വിഭൂതി, രുദ്രാക്ഷാദികളും,
ദൈവസ്തൊത്രവും ഉള്ളവരായ്തകൊണ്ട പരസ്പരം കാണുമ്പൊ
ൾ ദൈവകാൎയ്യത്തിൽ ഒരൊരുത്തന്റെ ഭക്തിയും വൃദ്ധിയാ
യി ഊൎജ്ജിതപ്പെടുന്നതല്ലാതെ ആലയങ്ങളിൽപ്രവെശിക്കുന്ന
വൎക്ക അന്യവിഷയത്തിൽബുദ്ധി പ്രവെശിച്ച മനസ്സു ചഞ്ച
ലപ്പെടുകയില്ലെന്നുള്ളത നിശ്ചയമാകുന്നു.

2–ാമത—പുണ്യസ്ഥലങ്ങളിൽ അറിവുള്ളവരും അറിവില്ലാ
ത്തവരുമായ സകലജനങ്ങളുംകൂടി ശിവനെഅമ്പൊടുകൂടി വ
ഴിപാടചെയ്ത ഉജ്ജീവപ്പാനായിട്ട വിധിപൊലെ ആലയങ്ങ
ളെകെട്ടി പ്രതിഷ്ഠചെയ്യുന്നത പുണ്യമാണെന്ന ഞങ്ങടെവെദാ
ഗമശാസ്ത്ര പുരാണഇതിഹാസങ്ങളിൽ പറയപെട്ടിരിക്കുന്നു.

3–ാമത—(പുറപ്പാടപുസ്തകം)35–ാംഅദ്ധ്യായംതുടങ്ങി40–ാ
മദ്ധ്യായംവരെ, മൊശാ എന്നവൻനിന്റെ ദെവന്റെകല്പന
പ്രകാരംഒരുആലയത്തെഉണ്ടാക്കിപ്രതിഷ്ഠയെചെയ്തു എന്നപ
റയപ്പെട്ടിരിക്കുന്നു. (2 നാളാഗമം) 6–ാമദ്ധ്യായം 7 മുതൽ 9
വരെയുള്ള വാക്യങ്ങളിൽ ഇസ്രായെലിന്റെ ദൈവമായ യ
ഹൊവാവിന്നഒരു ഭവനത്തെ പണിയിക്കെണമെന്ന എന്റെ
പിതാവായ ദാവീദിന്റെ ഹൃദയത്തിൽ ഉണ്ടായിരുന്നു. യഹൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/34&oldid=188588" എന്ന താളിൽനിന്ന് ശേഖരിച്ചത്