താൾ:CiXIV267.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—25—

ഇരിക്കെണ്ടുന്നതിന തെരിഞ്ഞെടുത്ത ശുദ്ധീകരിച്ചിരിക്കുന്നു.
എന്റെകണ്ണുകളും, എന്റെഹൃദയവുംഎല്ലായ്പൊഴും അവിടെ
ഇരിക്കും.

4–ാമത—ൟ വാക്യങ്ങളാൽനിന്റെ ദൈവത്തിന്നും വിശെ
ഷസ്ഥലങ്ങൾഉണ്ടന്നുള്ളത നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അ
വകളെകണ്ടിരുന്നും ഞങ്ങൾഞങ്ങടെ ദൈവമായ ശിവന്നവി
ശെഷസ്ഥലങ്ങൾ ഉണ്ടെന്നഞങ്ങടെ വെദാഗമ ശാസ്ത്രപുരാ
ണഇതിഹാസങ്ങളാൽ നിശ്ചയിച്ച ആ വിശെഷ സ്ഥലങ്ങ
ളിലെക്ക യാത്രചെയ്യുന്നതിനെ ദുഷിക്കുന്നത ബുദ്ധിഹീനത
യാകുന്നു.

൩–ാമദ്ധ്യായം

ആലയം.

42. ചൊദ്യം. പുണ്യസ്ഥലങ്ങളിൽ ചെന്ന മനസ്സകൊ
ണ്ടുംവാക്കകൊണ്ടും ദൈവത്തെസ്തൊത്രവന്ദനാദികൾ ചെയ്താ
ൽപൊരെ?അങ്ങിനെഇരിക്കെ വളരെദ്രവ്യങ്ങളെ ചെലവഴിച്ച
ആലയങ്ങളെ കെട്ടിവൃഥാകാലംകഴിക്കുന്നത എന്തിന?

(ഉത്തരം) പുണ്യസ്ഥലങ്ങളിൽആലയങ്ങൾ ഇല്ലാതെ
വെളിപ്രെദെശത്തിൽനിന്ന സ്തൊത്രവന്ദനാദികൾ ചെയ്യുന്ന
വൎക്കലൊകവ്യവഹാരങ്ങളാൽ പഞ്ചെന്ദ്രിയങ്ങൾസ്വാതന്ത്ര്യമി
ല്ലാതെവന്നഭവിക്കയും അതിനാൽമനസ്സിന്ന ചഞ്ചലത്വമുണ്ടാ
കയും ആയ്തകൊണ്ടതാൻപ്രവെശിച്ച ദൈവവിഷയംപൂൎണ്ണമാ
കാതെ വരുന്നതകൊണ്ടും, പുണ്യസ്ഥലങ്ങളിൽ ആലയങ്ങളെ
കെട്ടിഅതിനകത്ത പ്രവെശിച്ചസ്തൊത്രവന്ദനാദികൾ ചെയ്യു
ന്നവൎക്ക ലൊകവിഷയങ്ങൾ മറയപ്പെട്ടിരിക്കുന്നതുകൊണ്ടും,

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/33&oldid=188586" എന്ന താളിൽനിന്ന് ശേഖരിച്ചത്