താൾ:CiXIV267.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—24—

സ്ഥലത്തവെച്ച പ്രാൎത്ഥിപ്പാൻഇരിക്കുന്ന നിന്റെ ജനമായ
ഇസ്രായെലിന്റെയും പ്രാൎത്ഥനയെ ചെവിക്കൊള്ളെണമെ,
(മെപ്പടി)6–ാം അദ്ധ്യായം 32–33–ാമതവാക്യങ്ങളിൽവിശെഷി
ച്ചുംനിന്റെ ജനമായഇസ്രായെലിൽ നിന്നല്ലാത്തവനായിനി
ന്റെമഹാനാമത്തെയും, നിന്റെശക്തിയുള്ളകയ്യിനെയും, നി
ന്റെ നീട്ടപ്പെട്ടഭുജത്തെയും, കുറിച്ച ദൂരദെശത്തനിന്ന വന്നി
രിക്കുന്നവനായ അന്യന്റെഅവസ്ഥയൊഅവർ ൟ ഭവന
ത്തിൽവന്നപ്രാൎത്ഥിച്ചാൽ അപ്പൊൾനിന്റെ വാസസ്ഥലമാ
യസ്വൎഗ്ഗങ്ങളിൽനിന്നനീകെട്ടഭൂമിയിലെ സകലജനങ്ങളുംനി
ന്റെജനമായ ഇസ്രായെൽഎന്നപൊലെനിന്റെ നാമത്തെ
അറിഞ്ഞനിന്നെഭയപ്പെട്ട ഞാൻപണിയിച്ചിട്ടുള്ള ൟഭവന
ത്തിൽ നിന്റെ നാമംവിളിക്കപ്പെട്ടിരിക്കുന്നു എന്നഅറിയെ
ണ്ടതിന്ന അന്യൻനിന്നൊട അപെക്ഷിക്കുന്ന പ്രകാരംഒക്കെ
യുംചെയ്യെണമെ.

ദൈവം ശലൊമൊന്ന ചെയ്ത വാഗ്ദത്തം (2നാളാഗമം)
7–ാം അദ്ധ്യായം 12മുതൽ 16വരെയുള്ള വാക്യങ്ങളിൽ യഹൊ
വാ, രാത്രിയിൽ, ശലമൊന പ്രത്യക്ഷനായി അവനൊട
പറഞ്ഞത എന്തന്നാൽ—ഞാൻ നിന്റെ പ്രാൎത്ഥനയെകെട്ടു ൟ
സ്ഥലത്ത ഇനിക്കബലിക്കുള്ളഭവനമായിട്ടതിരഞ്ഞെടുത്തു മഴ
യില്ലാതെഇരിപ്പാനായിട്ട ഞാൻ ആകാശത്തഅടക്ക എങ്കിലും,
ദെശത്തെനശിപ്പിക്കുന്നതിന വെട്ടക്കിളികളൊടകല്പിക്ക എങ്കി
ലും, എന്റെജനത്തിന്റെ ഇടയിൽ ഞാൻവസന്തജ്വരത്തെ
വിടുകഎങ്കിലും, ചെയ്യുമ്പൊൾഎന്റെനാമം വിളിക്കപ്പെട്ടിരി
ക്കുന്നഎന്റെ ജനംതങ്ങളെതന്നെ വിനയപ്പെടുത്തി പ്രാൎത്ഥി
ച്ചഎന്റെ മുഖത്തെഅന്വെഷിച്ചതങ്ങളുടെദുൎമ്മാർഗങ്ങളിൽ നി
ന്നതിരിയും എങ്കിൽഅപ്പൊൾഞാൻ സ്വൎഗ്ഗത്തിൽനിന്നകെട്ട
അവരുടെപാപത്തെ ക്ഷമിച്ചഅവരുടെദെശത്തെ സൌഖ്യമാ
ക്കും. ൟസ്ഥലത്ത ചെയ്യപ്പെടുന്ന പ്രാൎത്ഥനക്ക എന്റെകണ്ണു
കൾതുറന്നവയും, എന്റെചെവികൾ ശ്രദ്ധയുള്ളവയു മായി
രിക്കുംഞാൻ ൟഭവനത്തെഎന്റെനാമംഅവിടെ എന്നെക്കും

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/32&oldid=188584" എന്ന താളിൽനിന്ന് ശേഖരിച്ചത്