താൾ:CiXIV267.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—22—

രയെറി യഹൊവാ, പൎവ്വതത്തിൽനിന്ന അവനെവിളിച്ചുപറ
ഞ്ഞുനീജനത്തിന്നുചുറ്റുംഅതൃത്തിവെച്ച‌പൎവ്വതത്തിൽകരെറാ
തെയും, അതിന്റെഅടിവാരത്തെതൊടാതെയും, ഇരിപ്പാൻ സൂ
ക്ഷിപ്പിൻഎന്നപറകയുംവെണം.പൎവ്വതത്തെതൊടുന്നവൻഎ
ല്ലാംകൊല്ലപ്പെടണം നിശ്ചയം (സങ്കീൎത്തനം) 9–ാമദ്ധ്യായം
11–ാംവാക്യത്തിൽസീയൊനിൽ വസിക്കുന്ന യഹൊവായിക്ക
സ്തൊത്രം പാടുവിൻ (മെപ്പടി 99–ാമത്തെ അദ്ധ്യായം) 9–ാ
മതവാക്യത്തിൽനമ്മുടെദൈവമായ യഹൊവായെഉന്നതപ്പെടു
ത്തി അവന്റെ ശുദ്ധമുള്ളപൎവ്വതത്തിൽ വന്ദിപ്പിൻ (1–ശ
മുയെൽ) 20–ാമദ്ധ്യായം 6–ാമത്തെവാക്യത്തിൽ നിന്റെ
പിതാവഎന്നെകാണാഞ്ഞിട്ട തിരക്കിയാൽ അപ്പോൾ ദാവീദ,
തന്റെനഗരമാകുന്നബതലഹെമിലെക്ക, പൊകുന്നതിന്ന എ
ന്നൊടതാല്പൎയ്യമായി അനുവാദംചൊദിച്ചു. എന്തെന്നാൽ ആണ്ടു
തൊറും കുഡുംബത്തിന എല്ലാംഒരുബലിഉണ്ടെന്നപറക. (മെ
പ്പടി) 10ാമദ്ധ്യായം 3–5–വാക്യങ്ങളിൽ—ബതെലിൽ,ആരാധ
നചെയ്വാൻ ദൈവത്തിന്റെഅടുക്കൽ കരെറിപൊകുന്ന മൂ
ന്നമനുഷ്യർ നിന്നെഎതിരെൽക്കും അതിന്റെ ശെഷം, ഫലി
സ്ഥ്യയരുടെ കാവൽ പട്ടാളം ഇരിക്കുന്ന ദൈവത്തിന്റെ കു
ന്നിനെ നീവരെണം (2. പത്രൊസ്സ) 11–ാംഅദ്ധ്യായം 18–ാം
വാക്യത്തിന്റെ ൟശബ്ദം ഞങ്ങൾ അവനൊട കൂടെശുദ്ധ
മുള്ള‌പൎവ്വതത്തിന്മെൽ ഇരിക്കുമ്പൊൾ സ്വൎഗ്ഗത്തിൽനിന്ന ഉ
ണ്ടാകുന്നത കെൾക്കുകയും ചെയ്തു. (1 രാജാക്കന്മാർ) 11–ാമ
ദ്ധ്യായം 13–ാമത്തെവാക്യത്തിൽ ഞാൻതിരഞ്ഞെടുത്തിട്ടുള്ളഎ
രുശലമിൻനിമിത്തവും (1 നാളാഗമം) 23–ാമദ്ധ്യായം 25–ാമ
തവാക്യത്തിൽ ഇസ്രായെലിന്റെ ദൈവമായ, യഹൊവാ, ത
ന്റെ ജനത്തിന്ന സ്വസ്ഥതയെകൊടുത്തിരിക്കുന്നു. അവൻ
എരുശലെമിലും എന്നെക്കുംവസിക്കുന്നു. (എസ്രാ) 1–ാമദ്ധ്യാ
യം 2–3– വാക്യങ്ങളിൽ സ്വൎഗ്ഗങ്ങളുടെദൈവമായ യഹൊവാ
ഭൂമിയിലെ എല്ലാരാജ്യങ്ങളെയും ഇനിക്കതന്നിരിക്കുന്നു. യഹൂ
ദായിലുള്ള എരുശലെമിൽ തനിക്ക ഒരു ഭവനത്തെ പണിയി

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/30&oldid=188580" എന്ന താളിൽനിന്ന് ശേഖരിച്ചത്