താൾ:CiXIV267.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—20—

വം, മായ, കൎമ്മം എന്ന മുന്മലങ്ങളെയുംഅനാദിയായി തന്നെ
ഇല്ലാത്തവരാണെന്നും, ജ്ഞാനംതന്നെ രൂപമായ നായകർ എ
ന്നും, പറയപ്പെട്ടിരിക്കുന്നതകൊണ്ട അവർ പാൎവ്വതിയെ രമി
ച്ചു,പിരിഞ്ഞു, എന്നവമുതലായ്തിനെ വെറെ അൎത്ഥംഇരിക്കാമെ
ന്ന നൊം അതിനെ തിരഞ്ഞനൊക്കാതെ ദുഷിക്കുന്നത ശരിയ
ല്ലന്ന ചിന്തിയാതെ ഞങ്ങടെ ദൈവത്തെ വായിൽ തൊന്നിയ
തൊക്കെ ദുഷിച്ചുംകൊണ്ട സഞ്ചരിക്കുന്ന അതിപാതകനായനീ
നിന്റെ ബൈബിളിൽ (ശലൊമൊൻ) എഴുതിയപാട്ടിൽ കി
രിസ്തുവായ പുരുഷൻ ഒരു പെണ്ണിനെകണ്ടമയങ്ങിഎന്നും, അ
വളൊടുകൂടിസന്തൊഷിച്ചുഎന്നും അവളുടെസൌന്ദൎയ്യത്തിനെ
വൎണ്ണിച്ചുഎന്നും, അവളെവിട്ടുപിരിഞ്ഞുഎന്നും, ആയ്തകൊണ്ട
അവൾ വ്യസനത്തൊടെ തിരഞ്ഞ സഞ്ചരിച്ചുഎന്നും പറഞ്ഞി
രിക്കുന്നതിനെ ദുഷിയാതെ അംഗീകരിക്കുന്നത എന്ത.

൨-ാമദ്ധ്യായം

പുണ്യസ്ഥലം.

41. ചൊദ്യം. നിങ്ങടെ ദൈവം സൎവവ്യാപി യാണെ
ന്നപറഞ്ഞിരിക്കുന്നുവെല്ലൊ. അങ്ങിനെഇരിക്കെ ചിദംബരം,
പഴനിമുതലായ സ്ഥലങ്ങൾ വിശെഷമാണെന്നും, ദൈവം
അവിടെ വസിക്കുന്നുഎന്നും, പറഞ്ഞജനങ്ങൾവളരെ ദൂരത്തി
ൽനിന്നും കാവടിമുതലായതുകൾ കൊണ്ട ചെല്ലുന്നുവെല്ലൊ;
നിങ്ങടെൟശ്വരൻ സൎവ്വവ്യാപിയുംസൎവ്വജ്ഞനു മായിരുന്നാ
ൽഎതസ്ഥലത്തിലും എല്ലാജനങ്ങളുംവഴിവാട ചെയ്ത അനുഗ്ര
ഹം വാങ്ങിക്കൊള്ളാമെല്ലൊ;അങ്ങിനെഇരിക്കെ ൟവിധം ചെ
യ്യുന്നതഎന്തകൊണ്ടാണ.

(ഉത്തരം) 1-ാമത ദെവന്മാർ, ഋഷികൾമുതലായ മഹാ
ന്മാർഒരൊരു സ്ഥലങ്ങളിൽൟശ്വരനെപ്രീതിയൊടു കൂടിപൂജി

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/28&oldid=188576" എന്ന താളിൽനിന്ന് ശേഖരിച്ചത്