താൾ:CiXIV267.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—19—

ച്ചകഥയും കെട്ടിട്ടില്ല. അവരുടെരൂപം ജീവാത്മാക്കളുടെ നിമി
ത്തം പഞ്ചകൃത്യങ്ങൾ‌ചെയ്വാനായിട്ടും, തന്നെവിശ്വസിക്കുന്ന
ഭക്തന്മാരുടെ ദ്ധ്യാനാദികൾക്ക പ്രത്യക്ഷമാവാനായിട്ടും, വെ
ദങ്ങളെ ഉപദെശിപ്പാനായിട്ടും തന്റെ അരുൾശ്ശക്തിയാലാകു
ന്ന ശരീരമാകുന്നു. അങ്ങിനെ ആകുമെങ്കിൽ ദൈവലക്ഷണ
ത്തിന്നുകുറവെന്താണ. ശിവന്ന അംഗപ്രത്യംഗസാംഗഉപാ
ഗംങളൊക്കെയും ശിവശക്തിരൂപമാണെന്നുള്ളത, ശ്രിവാതുള
ഗമത്തിൽ വിസ്തരിക്കപ്പെട്ടിരിക്കുന്നു.

40. ചൊദ്യം. നിങ്ങടെശിവൻ പാൎവ്വതിദെവി എന്നവ
ളെ വിവാഹംചെയ്ത അവളൊടസന്തൊഷിച്ച രമിച്ചു എന്നും,
അവളെവിട്ടുപിരിഞ്ഞുഎന്നും, നിങ്ങടെ പുരാണങ്ങളിൽ പറയ
പ്പെട്ടിരിക്കുന്നുവെല്ലൊ. ജീവാത്മാക്കളെപൊലെ കാമിയായിരി
ക്കുന്നവരെ, പരമശിവൻ എന്ന പറയുന്നതെങ്ങിനെ? അവർ
നിങ്ങളെ രക്ഷിക്കുന്നത എങ്ങിനെ?

(ഉത്തരം ആൺ,പെൺ, നപുംസകനെന്നും മൂന്നുമ
ല്ലാത്ത അനാദിമലമുക്തപതിയായ ശിവനെതന്നെസൎവ്വജീവാ
ത്മാക്കളും സൃഷ്ടിയെകാണുമ്പൊൾഇതിനെഉണ്ടാക്കിയ കൎത്താ
എന്ന പറയുന്നതിൽ പുല്ലിംഗപ്പെടുന്നതകൊണ്ട അപ്പൊൾ
പിതാവ എന്നും, സൂൎയ്യന്ന കിരണം പൊലെ ആ ശിവന്ന
അഭിന്നമായുള്ള ശക്തിയെതന്നെ നിമിത്തകാരണമായ ആ
ശിവം ആ തൊഴിൽചെയ്വാൻ തുണക്കാരണമായിരിക്കുന്നത
കൊണ്ട സ്ത്രീലിംഗപ്പെടുമ്പൊൾ ആ ശക്തിയെ മാതാവാണെ
ന്നും, ആ ശിവൻ ശക്തിയൊടുകൂടി ഉദ്യൊഗിച്ച സംകല്പിക്കു
ന്നതിനെതന്നെ ജീവാത്മാക്കളുടെ ദൃഷ്ടത്തിന്ന കാരണത്തൊ
ഴിലായതുകൊണ്ടു ഇച്ശിച്ച പുണൎന്നുഎന്നും, ആ സങ്കല്പം ഇ
ല്ലാത്തതിനെതന്നെ പിരിഞ്ഞു എന്നും പറഞ്ഞിരിക്കുന്നതാണെ
ന്ന അറിയെണ്ടതാകുന്നു. (ശ്രീധരഭാഷ്യം, വിദ്യാരണ്യഭാ
ഷ്യം ഇതുകളെനൊക്കുക) ൟ രഹസ്യം സമാധികൊടുക്കുന്ന
സാക്ഷാല്ക്കാരവാന്മാൎക്ക വെളിപ്പെടും. ൟ സത്യത്തെ അറിയാ
തെ പുരാണങ്ങളിൽതന്നെ പലഘട്ടങ്ങളിലും ശിവൻ ആണ

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/27&oldid=188574" എന്ന താളിൽനിന്ന് ശേഖരിച്ചത്