താൾ:CiXIV267.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—18—

ആ വഴിപാടുകളെ ഏറ്റ അത ചെയ്തവൎക്ക താൻ അനുഗ്രഹം
ചെയ്യാമെന്നും, തന്റെ ഊഴിയക്കാരായ ഭക്തന്മാരെ ദുഷിക്കു
ന്നവർ തന്നെത്തന്നെ ദുഷിക്കുന്നവരാണെന്നും, താൻ ആ ദൂ
ഷണത്തിന്നവെണ്ടി അവൎക്ക‌ദണ്ഡനചെയ്യുമെന്നും, ഞങ്ങടെ
വെദാഗമശാസ്ത്രപുരാണ ഇതിഹാസങ്ങളിൽ തിരുവാക്കരുളി
ചെയ്തിരിക്കുന്നതകൊണ്ട ആ വണക്കം ക്രമമുള്ളതാകുന്നു. (ല
ളിതാഗമം 7-ാമദ്ധ്യായം 13-ാം വാക്യം)

നിങ്ങടെമതശാസ്ത്രമായ ബൈബിളിൽതന്നെ (ആദ്യപു
സ്തകം) 18-ാമദ്ധ്യായം 2-ാമതവാക്യത്തിൽ ആബ്രഹാം, ദെ
വദൂതന്മാർ മൂന്നുപെരെ നിലംവരെയും കുനിഞ്ഞവണങ്ങി എ
ന്നും (യൊശുവാ) 5-ാമദ്ധ്യായം14-ാമത്തെ വാക്യത്തിൽയൊ
ശുവാ, യഹൊവായുടെ സൈന്യാധിപതിയെ സാഷ്ടാംഗമാ
യി മുഖംകുപ്പരനിലത്തിൽ വീണവന്ദിച്ചുഎന്നും, (മത്തായി)
25 -ാമദ്ധ്യായം 40-ാമത്തെവാക്യത്തിൽ നിന്റെ ദെവനായ
കിരിസ്തു തന്റെ ഭക്തന്മാൎക്ക എന്തെല്ലാംചെയ്തുവൊ അത നി
ങ്ങൾ ഇനിക്ക ചെയ്തു എന്ന ഞാൻസത്യമായിട്ട നിങ്ങളൊടു പ
റയുന്നു എന്നും പറഞ്ഞിരിക്കുന്നു. ഇതിനെ കണ്ടിരുന്നും ഞങ്ങ
ൾ ശിവനടിയാന്മാരായ ദെവന്മാരെ വണങ്ങുന്നതിനെ നീ ദു
ഷിക്കുന്നത ഒരിക്കലും ന്യായമല്ല.

39. ചൊദ്യം. നിങ്ങടെ ദൈവമായ പരമശിവൻരൂപം
ഇല്ലാത്തവരാണെന്ന മുമ്പെപറഞ്ഞിരിക്കുന്നുവെല്ലൊ. നിങ്ങ
ടെ പുരാണങ്ങളെനൊക്കുമ്പൊൾ രൂപം ഉണ്ടെന്ന കാണുന്നത
എന്തകൊണ്ടാണ.

(ഉത്തരം) ഓഹൊ ! അവരുടെരൂപം തന്നെബന്ധിച്ച മൂ
ലമലകാരണംകൊണ്ട താൻമുമ്പെചെയ്ത കൎമ്മാനുസാരമായിട്ട
തൊൽ, എല്ല, ഞരമ്പമുതലായസപ്തധാതുക്കളാൽശരീരംകൊണ്ട
ഒരു മാതാവിന്റെയൊനിവായിലകപ്പെട്ടജനിച്ചവളരെ ദുഃഖം
അനുഭവിച്ച ഇരുന്നമനുഷ്യനായ നിന്റെ കിരിസ്തുവിന്റെ
രൂപത്തെപൊലെ യാണെന്ന കരുതെണ്ട. ഞങ്ങടെ ശിവൻ
അങ്ങിനെപിറന്നകഥയും, ഈ ലൊകത്തിൽവാണ,ഉണ്ട,മരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/26&oldid=188572" എന്ന താളിൽനിന്ന് ശേഖരിച്ചത്