താൾ:CiXIV267.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—11—

(ഉത്തരം) അവർ അനാദിയായിതന്നെ ചെയ്തുകൊണ്ടി
രിക്കുന്നു. (പാശുപതബ്രഹ്മണോപനിഷത്ത 4-ാമദ്ധ്യായം
1-ാമതവാക്യം)

11. ചൊദ്യം. ൟ പഞ്ചകൃത്യങ്ങൾ ചെയ്യുമ്പൊൾ ഒരൊരു
തൊഴിലിന്ന അവൎക്കവെറെവെറെ പെരുണ്ടൊ?

(ഉത്തരം)സൃഷ്ടിചെയ്യുമ്പൊൾ ബ്രഹ്മാവെന്നും, സ്ഥി
തിചെയ്യുമ്പൊൾ വിഷ്ണുവെന്നും,സംഹാരംചെയ്യുമ്പൊൾ രുദ്ര
ൻഎന്നും, തിരൊഭാവം ചെയ്യുമ്പൊൾ മഹെശ്വരനെന്നും, അ
നുഗ്രഹംചെയ്യുമ്പൊൾ സദാശിവനെന്നും ഇങ്ങിനെ ഓരൊ
രുതൊഴിലിന്ന ഓരൊരുപെരായിട്ട അനെക നാമധെയങ്ങൾ
ഉണ്ട. (ഉത്തരനാരായണം 2-ാം ഋക്ക.)

12. ചൊദ്യം. അവൎക്ക ഓരൊരു തൊഴിലിന്ന ഓരൊരുപെ
ർ മാറിവരും എന്നുള്ളതിന്ന ഒരു ദൃഷ്ടാന്തം പറയാമൊ?

(ഉത്തരം) ഒരു ഡിസ്ട്രിക്ടജഡ്ജി പണംകൊടുത്തവാങ്ങ
ലിനെ പറ്റി വിചാരിക്കുമ്പൊൾ സിവിൽജഡ്ജി എന്നും,പൊ
ലീസ്സ കാൎയ്യങ്ങളെ പറ്റി വിചാരിക്കുമ്പൊൾ സെഷൻ ജ
ഡ്ജി എന്നും പറയുന്നതപൊലെയാകുന്നു.

13. ചൊദ്യം ൟശ്വരൻ പഞ്ചകൃത്യങ്ങൾ എന്തിനവെ
ണ്ടി ചെയ്തുവരുന്നു.

(ഉത്തരം) ജീവാത്മാക്കളുടെ പെരിലുള്ള കൃപകൊണ്ട
ചെയ്തു വരുന്നു. (രുദ്രബ്രഹ്മണൊപനിഷത്ത 12-ാമദ്ധ്യാ
യം 2-ാം വാക്യം.)

14. ചൊദ്യം ആ ദൈവം ഗുണമുള്ളവനൊ നിൎഗ്ഗുണ
നൊ.

(ഉത്തരം) പഞ്ചഭൂതാദി ഗുണങ്ങളിൽ നിൎഗ്ഗുണനും ഇച്ശാ
ഷയത്തിൽ ഗുണമുള്ളവനുമാകുന്നു. (യാസ്കനിരുക്തിയി
ൽ പറയുന്ന 1-ാമത്തെ ഋക്കിന്ന ഭാഷ്യം)

15. ചൊദ്യം അവർ ഇച്ശാവിഷയത്തിൽ എത്രഗുണമു
ള്ളവർ?

(ഉത്തരം) സൎവ്വജ്ഞാനം,സൎവ്വവ്യാപകം,സൎവ്വശക്തി,

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/19&oldid=188558" എന്ന താളിൽനിന്ന് ശേഖരിച്ചത്