താൾ:CiXIV267.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—10—

(ഉത്തരം) അവൎക്കരൂപം ഇല്ല അവർ അരൂപി. (ശ്വെ
താശ്വതരഉപനിഴത്ത 3-ാമദ്ധ്യായം 10-ാമതവാക്യം)

4. ചൊദ്യം. അവർഎവിടെഇരിക്കുന്നവർ?

(ഉത്തരം) അവർസൎവ്വഭൂതങ്ങളിലും അകത്തും പുറത്തും
സൎവ്വവ്യാപിയായുള്ളവർ (മെപ്പെടി ഉപനിഷത്ത 6-ാമദ്ധ്യയം
11-ാം വാക്യം

5. ചൊദ്യം. ദൈവത്തിന്റെപേരെന്ത?

(ഉത്തരം) അവൎക്കശിവൻ എന്നപെർ. (മാണ്ഡൂക്യഉപ
നിഷത്ത 17-ാമത വാക്യത്തിലും,ശ്വെതാശ്വതര ഉപനിഷത്ത
5-ാമദ്ധ്യായം 14-ാമതവാക്യത്തിലും, യജുൎവ്വെദം 4-ാം കാണ്ഡം
5-ാ‌ം പ്രശ്നം 8-ാമന്വയം 6-ാം പഞ്ചാദിയിലും) മറ്റും പലഘട്ട
ങ്ങളിലും പറയപ്പെട്ടിരിക്കുന്നു.

6. ചൊദ്യം. ശിവൻഎന്നാൽ അൎത്ഥം എന്താണ?

(ഉത്തരം) എതകാലത്തും മംഗളമായിരിക്കുന്നവർ എന്ന
ൎത്ഥം (മുണ്ഡൊകഉപനിഷത്ത 2-ാം മുണ്ഡകം 2-ാമദ്ധ്യായം
9-ാം വാക്യത്തിലും, ശ്വെതാശ്വതര ഉപനിഷത്ത 5-ാമദ്ധ്യായം
19-ാമത വാക്യത്തിലും, ഘടോപനിഷത്ത 3-ാം വല്ലി 15-ാം
വാക്യത്തിലും) മറ്റും പലഘട്ടങ്ങളിലും പറയപ്പെട്ടിരിക്കുന്നു.

7. ചോദ്യം. അവൎക്ക എതെങ്കിലും പ്രവൃത്തികൾ ഉണ്ടൊ?

(ഉത്തരം) അവൎക്കപഞ്ചകൃത്യംതന്നെപ്രവൃത്തിയാകുന്നു.
(പാശുപതബ്രഹ്മണൊപനിഷത്ത3-ാമദ്ധ്യായം3-ാമതവാക്യം)

8. ചോദ്യം. പഞ്ചകൃത്യം എന്നാൽ എന്താണ?

(ഉത്തരം) സൃഷ്ടി, സ്ഥിതി, സംഹാരം, തിരൊഭാവം,
അനുഗ്രഹം എന്നവകളാകുന്നു

9 ചൊദ്യം. സൃഷ്ടി, സ്ഥിതി, സംഹാരം, തിരൊഭാവം,അ
നുഗ്രഹം എന്നുള്ളതിന്ന അൎത്ഥം എന്താണ?

(ഉത്തരം) സൃഷ്ടി—ഉണ്ടാക്കുന്നത, സ്ഥിതി—രക്ഷിക്കുന്ന
ത, സംഹാരം—ഒന്നിനെമറ്റൊന്നായി മാറ്റുന്നത, തിരൊഭാ
വം—മറവചെയ്യുന്നത, അനുഗ്രഹം—കൊടുക്കുന്നത.

10 ചോദ്യം. ൟ കൃത്യങ്ങളെ അവർ എപ്പൊൾചെയ്യുന്നു?

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/18&oldid=188556" എന്ന താളിൽനിന്ന് ശേഖരിച്ചത്