താൾ:CiXIV265.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൨ എകാദശൊദ്ധ്യായഃ

ല്ലലുണ്ടായ്വരുംപിന്നെയുംഭൂതലെ നൂറുസംവ
ത്സരംപെയ്കയില്ലമഴ വാരിയുമില്ലാഞ്ഞുസങ്ക
ടമായ്വരും താപസന്മാരുമെന്നെസ്മരിച്ചീടുവൊ
ർ താപംകളവാനയൊനിജയായ്മുദാ നെത്രശ
തങ്കൊണ്ടുനൊക്കിമുനികളെ തീൎത്തീടുവൻപരി
താപമശെഷവും കീൎത്തിക്കുമെന്നെശ്ശതാക്ഷി
യെന്നുംചൊല്ലി സ്തൊത്രെണതാപസന്മാരുമ
നുദിനം ശൊകമൊഴിപ്പതി ന്നാത്മദെഹൊത്ഭ
വ ശാകങ്ങളെക്കൊണ്ടുജീവനംരക്ഷിച്ചു ലൊ
കംഭരിച്ചുകൊണ്ടീടുവനാകയാൽ ശാകംഭരീതി
മെനാമമുണ്ടായ്വരും ദുൎഗ്ഗമനാകുമസുരനെക്കൊ
ൽകയാൽ ദുൎഗ്ഗെതിനാമവുമുണ്ടായ്വരുമെല്ലൊ
പിന്നെയുംഭീമമായൊരുരൂപംപൂണ്ടു വന്നിഹി
മാചലെ ജാതയായന്നുഞാൻ രക്ഷൊഗണ
ത്തെയുംഭക്ഷിച്ചുതാപസ രക്ഷയുംചെയ്തുകൊ
ണ്ടീടുവനന്നവർഭക്തിയൊടെഭീമാദെവിയെ
ന്നുംചൊല്ലി ചിത്തന്തെളിഞ്ഞുനിത്യംപുകഴ്ത്തീ
ടുവൊർ പിന്നെയുമുണ്ടാമരുണന്മഹാസുര ന
ന്നവനെക്കൊൽവതിന്നുഞാനുന്തദാ ഭ്രാമരമാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/76&oldid=187588" എന്ന താളിൽനിന്ന് ശേഖരിച്ചത്