താൾ:CiXIV265.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എകാദശൊദ്ധ്യായഃ ൭൧

ത്തുനീ സൎവ്വദാരക്ഷിച്ചുകൊൾക ജഗക്ത്രയും"
ദെവകളിങ്ങിനെ ചൊല്ലിസ്തുതിച്ച പ്പൊൾ
ദെവകളൊടരുളിച്ചെയ്തുദെവിയും "എന്തൊന്ന
ഭീഷ്ടമെന്നാലതുനൽകുവൻ ചിന്തിതംചൊ
ല്ലുകലൊകൊപകാരം "എങ്കിലൊഞങ്ങൾക്കി
നിയുമെവംബലാൽ സങ്കടമുണ്ടാകിലാശുതീ
ൎക്കെണമെ" എന്നതുകെട്ടരുൾചെയ്തിതു ദെവി
യും ഇന്നിവൈവസ്വതമായമന്ന്വന്തരെ ഉ
ണ്ടാമിരുപത്തെട്ടാംയുഗത്തിങ്കലും കണ്ടകന്മാ
രായസുംഭനിസുംഭന്മാർഅന്നുഞാൻനന്ദഗൊ
പാലയെജാതയാ യ്വന്നീ ടുമെല്ലൊയശൊദാ ത
നൂജയായി ഹന്തവ്യന്മാരമവരുമെന്നാലന്നു
വിന്ധ്യാചലെവസിച്ചീടുവൻപിന്നെഞാൻ
എത്രയുംരൌദ്രമായുള്ളരൂപംപൂണ്ടു പൃത്ഥ്വീതല
ത്തിങ്കൽവന്നുടൻജാതയാം വൈപ്രചിത്ത
ന്മാരാന്ദാനവന്മാരെയും താല്പൎയ്യമുൾക്കൊണ്ടുദ
ക്ഷിച്ചൊടുക്കുവൻ രക്തങ്ങളായ്വരുമന്നുദന്ത
ങ്ങൾമെ ഭക്തന്മാരുംരക്തദന്തികയെന്നെല്ലാം
ചൊല്ലിസ്തുതിച്ചുസെവിച്ചിടുവൊരെന്നെ അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/75&oldid=187586" എന്ന താളിൽനിന്ന് ശേഖരിച്ചത്