താൾ:CiXIV265.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നവമൊദ്ധ്യായഃ ൫൯

ക്രെണരണ്ടായ്മുറിച്ചുവീഴ്ത്തീടിനാൾ പെട്ടെന്നു
ശൂലവുമായടുത്താനവൻ മുഷ്ടിപാതെനനുറു
ക്കിനാൾശൂലവുംക്ഷിപ്രംഗദകൊണ്ടുതാഡി
ച്ചതംബയുമപ്പൊൾത്രിശൂലെന ഭസ്മമാക്കീ
ടിനാൾ കൊപാൽപരശു കൈക്കൊണ്ടടുത്താ
നവൻ ചാപബാണങ്ങളുംകൈക്കൊണ്ടു ദെ
വിയും ശസ്ത്രജാലംവരിഷിച്ചാളതു കൊണ്ടു
സത്വരംഭൂമിയിൽ വീണുനിസുംഭനും തമ്പി
പതിച്ചതുകൊണ്ടൊരുസുംഭനും വൻപൊടു തെര
തിലെറിവന്നീടുനാൻ എട്ടുകരങ്ങളി ലായുധ
ജാലവും രുഷ്ടനായ്ക്കൈക്കൊണ്ടുടുക്കുന്നതു നെ
രം ശംഖമെടുത്തുവിളിച്ചിതുദെവിയും ശംകാ
രഹിതഞ്ചെറുഞാണൊലികളും ഘണ്ടാനിനാ
ദെനസിംഹനാദങ്ങളെക്കൊണ്ടുമുഴങ്ങുന്നു ദി
ക്കുകളൊക്കവെ ഭീതിയാംകാളി നിനാദങ്ങളും
ശിവദൂതിയുടെസിംഹനാദങ്ങളെക്കൊണ്ടു ദാ
നവസെനയും വീണുമരിക്കുന്നു മാനിയാം
സുംഭനുംകൊപംമുഴക്കുന്നു ദുഷ്ടസുംഭാസുര
ൻതൽക്ഷണസന്നിധൌ തിഷ്ടതിഷ്ടെതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/63&oldid=187563" എന്ന താളിൽനിന്ന് ശേഖരിച്ചത്