താൾ:CiXIV265.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൮ നവമൊദ്ധ്യായഃ

ജൻ മരിച്ചൊരുശെഷന്തത്ര ശക്തനാം സുംഭ
നെന്തൊന്നാശു ചെയ്തതും ഇത്ഥന്നരപതി
ചൊദിച്ചതുനെരമുത്തരമായരുൾചെയ്തു മു
നീന്ദ്രനും രക്തബീജന്മരിച്ചാനെന്നു കെട്ടതി
ക്രുദ്ധനായൊരു നിസുംഭനുംസുംഭനും യുദ്ധ
ത്തിനായ്പുറപ്പെട്ടാർ പെരുമ്പടപത്തുലക്ഷത്തി
ലുമെറ്റമുണ്ടന്നെരം ശംഖമൃദംഗ പടഹാദി
വാദ്യവും സംഖ്യയില്ലാതൊതു മുള്ളദൈത്യന്മാ
രുംസെനാപതിവരന്മാരും ചതുരംഗസെനയു
മായ്വന്നുപൊർതുടങ്ങീടിനാർ സുംഭനിസുംഭ
ന്മാരംബികാതന്നൊടു വൻപൊടുനൂറുസംവ
ത്സരംപൊർചെയ്താർ സുംഭനിസുംഭന്മാ രെ
യ്തീടുമമ്പുക ളമ്പുകാളെമുറിച്ചീടു മംബയും
ദുൎഗ്ഗാഭഗവതിയൊടു നിസുംഭനും ഖഡ്ഗചൎമ്മ
ങ്ങൾകൈക്കൊണ്ടടുത്തീടിനാൻ ദുഷ്ടൻ നി
സുംഭന്മൃഗാധിപമൂൎദ്ധനി വെട്ടിനാനപ്പൊ
ൾക്ഷുരപ്രെണദെവിയും വെട്ടിയഖഡ്ഗവുംച
ൎമ്മവുംവെഗെന വെട്ടിമുറിച്ചാളുടനെ നിസും
ഭനും ശക്തിയെടുത്തുചാടിച്ചാനതിനെയും ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/62&oldid=187560" എന്ന താളിൽനിന്ന് ശേഖരിച്ചത്