താൾ:CiXIV265.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നവമൊദ്ധ്യായഃ ൫൭

ന്മാർ വീഴുന്നവീഴുന്നശൊണിത മൊക്കവെ
കാളി കടിച്ചു കുടിച്ചുതുടങ്ങിനാൾ ചക്രശൂലാ
സിബാണാദിശസ്ത്രങ്ങളാൽ വിക്രമത്തൊടു
പ്രയൊഗിച്ചിതംബയും ശക്തനാം രക്തബീ
ജൻദെവിതന്നുടെ ശസ്ത്രങ്ങളെറ്റുമരിച്ചു വീ
ണീടിനാൻ ദെവകളും‌പ്രസാദിച്ചുവെദംകൊ
ണ്ടു ദെവിയെവാഴ്ത്തിസ്തുതിച്ചു നിന്നീടിനാർ
മാതൃഗണവും‌പ്രസാദിച്ചുതൽക്ഷണെ മാതാ
വിനെച്ചെന്നുകൂപ്പിനിന്നീടിനാർ അദ്ധ്യായ
മെട്ടുകഴിഞ്ഞുസംക്ഷെപിച്ചു ഭക്തിയൊടെ കെ
ട്ടുകൊള്ളുവിനിന്നിയും.

നവമൊദ്ധ്യായഃ

രക്തബീജാസുര നിഗ്രഹംകെട്ടൊരു ഭക്ത
നാംഭൂപതിവീരൻസുരഥനും എത്രയുഞ്ചിത്രമാ
വ്യാനമിദമ്മമരക്തബീജന്തൻ വധമരുൾചെ
യ്തതും ദെവിമാഹാത്മ്യ ചരിതമിന്നുംപുന രാ
വൊളവുംകെൾപ്പാനാഗ്രമുണ്ടുമെ രക്തബീജ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/61&oldid=187559" എന്ന താളിൽനിന്ന് ശേഖരിച്ചത്