താൾ:CiXIV265.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ പ്രഥമൊദ്ധ്യായഃ

താനും‌നാരദമുനീന്ദ്രനും ജംഭാരിമുൻപായുള്ള
നിലിമ്പികദംബവും വെദവ്യാസനുമാദികവി
യാംവാത്മീകിയും വെദവെദാംഗജ്ഞന്മാരായ
ഭൂദെവന്മാരും രാമനാമാചാൎയ്യനു മാവൊളന്തു
ണക്കെണം മാമുനിശ്രെഷ്ഠന്മാൎക്കണ്ഡെയനും
തുണക്കെണം ദെവിതന്മാഹാത്മ്യം ചൊല്ലീടുവാ
ൻകിളിമകളാവൊളംവന്ദ്യന്മാരെവന്ദിച്ചുചൊ
ല്ലീടിനാൾ സാവൎണ്ണിയാകുമെട്ടാമ്മനുതന്മാഹാ
ത്മ്യവും പൂൎവ്വജന്മാദികളുംകെട്ടുകൊള്ളുവി നെ
ങ്കിൽ ആദിത്യതനയനായ്ദെവിതൻ ഭക്തന്മാ
രി ലാധിക്യംകലൎന്നീടുമഷ്ടമൻ മനുശ്രെഷ്ഠൻ
മുന്നമസ്സ്വാരൊചിഷമാകിയമന്വന്തരമെന്ന
വൻ ചൈത്രവംശംതന്നിലുത്ഭവനായാൻ നാ
മവും സുരഥനെന്നെത്രയുംകീൎത്തിയൊടെ ഭൂമി
യെയടക്കിവാണീടിനാൻ‌ ചിരകാലം ഔരസ
ന്മാരാം പുത്രന്മാരെയെന്നതുപൊലെ പാരിലെ
പ്രജകളെരക്ഷിച്ചാൻവഴിപൊലെ അക്കാലം
കൊലവിദ്ധ്വംസികളാംശത്രുക്കളൊ ടുൾക്കരു
ത്തൊടുയുദ്ധംചെയ്തു തൊറ്റതു നെരം പൃത്ഥ്വീമ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/6&oldid=187452" എന്ന താളിൽനിന്ന് ശേഖരിച്ചത്