താൾ:CiXIV265.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഷ്ടമൊദ്ധ്യായഃ ൫൫

രെണവാരാഹിയുന്തദാ‍ ക്രൂരനഖരങ്ങളാൽനാ
രസിംഹിയും പൊരിലസുരകുലത്തെ യൊടു
ക്കിനാൾ ചണ്ഡാട്ടഹാസങ്ങളാൽ ശിവദൂതി
യുഞ്ചണ്ഡാസുരന്മാരെ നിഗ്രഹിച്ചീടിനാൾ
മാതൃഗണങ്ങളെപെടിച്ചുമണ്ടുന്ന ദൈതെയ
സെനയെക്കണ്ടനെരന്തദാ ക്രൊധവിവശ
നാം‌രക്തബീജാസുരൻ ക്രൊധവതീ സുതൻ
ദെവകുലാന്തകൻ സുംഭനിസുംഭന്മാർ ഭാഗി
നെയൻദ്രുതം വൻപടയൊടു മടുത്താനതു
നെരം രക്തബീജന്റെ ശരീരത്തിൽ നി
ന്നൊരു രക്തവിന്ദുക്ഷിതിയിൽ പതിച്ചീടുകി
ൽ രക്തബീജന്നുസമാനമായ്ത്തൽക്ഷണെ ത
ത്രകാണാമൊരാസുരപ്രവരനെ പിന്നെയവ
ൻകൽനിന്നും‌പുനരങ്ങിനെ പിന്നെയും പി
ന്നെയുമുണ്ടായ്വരുമെല്ലൊ ഇത്ഥംവരബലമുള്ള
മഹാസുരൻ രക്തബീജൻപൊരിനാൎത്തടുത്തി
ടിനാൻ ഇന്ദ്രാണിവജ്രം‌പ്രയൊഗിച്ചതെറ്റു
ടനിന്ദ്രാരിമെൽനിന്നു വീണുരുധിരവും പൃ
ത്ഥ്വിയിലപ്പൊ ളവിടെനിന്നുണ്ടായി രക്ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/59&oldid=187555" എന്ന താളിൽനിന്ന് ശേഖരിച്ചത്