താൾ:CiXIV265.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഷ്ടമൊദ്ധ്യായഃ ൫൩

ൾ ചണ്ഡികാദെവിദെഹത്തിങ്കൽനിന്നുടനു
ണ്ടായിതുശിവയാകിയശക്തിയും ചൊല്ലിനാ
ളീശാനനൊടവൾവൈകാതെ ചെല്ലുകസുംഭ
നിസുംഭപാൎശ്വെഭവാൻ ചൊല്ലുക സുംഭനി
സുംഭന്മാരൊടിനി സ്വൎല്ലോകമിന്ദ്ര നൊഴിച്ചു
കൊടുക്കണം യജ്ഞഹവിൎഭാഗവു മവൎക്കാക്ക
ണം നിങ്ങൾപാതാളലൊകത്തിനു പൊകണ
മിങ്ങതുകൂടാതെവന്നെതൃത്തീടുകിൽ നിങ്ങളുടെ
പിശിതംകൊണ്ടുതൃപ്തിയും വന്നുകൂടും‌മൽ ഗ
ണങ്ങൾക്കുനിൎണ്ണയം എന്നിവചെന്ന റിയി
ക്കലഘുതരം ദൂതനായ്ദെവിശിവനെ നിയൊ
ഗിച്ച ഹെതുനാദെവിശിവദൂതിയായിതു ദെ
വിനിയൊഗങ്ങൾചെന്നുശിവൻതദാ ദെവാ
രികളൊടറിയിച്ചതുനെരം കൊപം‌മുഴുത്തസു
രന്മാരുമാൎത്തടുത്തെതുംകുറയാതെപൊർതുടങ്ങീ
ടിനാർ ശക്തിപരശുശസ്ത്രാസ്ത്രശൂലാദികൾ
ശക്തിയൊടെവരിഷിച്ചിച്ചാരസുരരും ദെവിയും
ശസ്ത്രെണച്ശെദിച്ചവറ്റെയും ദെവാരികളെ
യൊടുക്കിത്തുടങ്ങിനാൾ സുംഭാസുരെന്ദ്ര സെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/57&oldid=187551" എന്ന താളിൽനിന്ന് ശേഖരിച്ചത്