താൾ:CiXIV265.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഷ്ടമൊദ്ധ്യായഃ ൫൧

മെറീടുന്നകാലകന്മാരൊടും മൌൎയ്യന്മാർ ദൌ
ഹൃദന്മാർ കാലകെയന്മാർ സംഖ്യയില്ലാതെ പെ
രുമ്പടകണ്ടപ്പൊൾ ശങ്കരദിക്കുകളൊക്ക മറയു
ന്നു കല്പാന്തമെഘങ്ങൾ ശൊണിതകൎദ്ദമമപ്പൊ
വരിഷിച്ചിതസ്ഥിഗണത്തൊടുംക്രവ്യാദജാ
തികളൊടുശിവകളു മവ്യാജതുഷ്ട്യാകരഞ്ഞുതുട
ങ്ങിനാർ ദുൎന്നിമിത്തങ്ങളു മാദരിച്ചീടാതെചെ
ന്നുഹിമാചലൊപാന്തെനിറഞ്ഞിതു ഭീഷണ
മായൊരസുരപ്പടയെല്ലാം രൊഷെണവന്നുനി
റഞ്ഞതു കണ്ടപ്പൊൾ ഒന്നുചെറുഞ്ഞാ ണൊലി
ചെയ്തതുനെരെന്നന്നായ്വിറച്ചിതു ലൊകത്രയാ
ന്തരം കാളീനിനാദവും ഘണ്ഠാനിനാദവും വ്യാ
ളീനിനാദവുംശഖനിനാദവും കെട്ടു ലൊകങ്ങ
ളുമൊക്കവിറക്കുന്നു പാട്ടുന്തുടങ്ങിനാൻ നാര
ദവീണയും യുദ്ധകൊലാഹലമിങ്ങിനെ കണ്ട
തിചിത്രം‌വിചിത്രമെന്നൊക്കെ വാഴ്ത്തുംവിധൌ
ദെവകൾക്കഭ്യുദയത്തിനായിക്കൊണ്ടും ദെവാ
രികൾക്കു വിനാശത്തിനായ്ക്കൊണ്ടും ബ്രഹ്മ
നുംവിഷ്ണുവുമീശനുംശക്രനും‌നിൎമ്മിച്ചിതു നര

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/55&oldid=187547" എന്ന താളിൽനിന്ന് ശേഖരിച്ചത്