താൾ:CiXIV265.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്രതീയൊദ്ധ്യായഃ ൨൯

ല്പതിച്ചവന്മെയ്മെൽ സത്വരംകരയെറി കഴു
ത്തില്പാദാബ്ജംകൊ ണ്ടാക്രമിച്ചിട്ടു ശൂലം
കൊണ്ടുകുത്തിയനെരം‌നിഷ്ക്രമിച്ചിതു ഖഡ്ഗച
ൎമ്മങ്ങൾധരിച്ചവൻ തൃക്കാൽകൊണ്ടപ്പൊളമു
ഴ്ത്തീടിനാൾജഗന്മാതാ വൎദ്ധനിഷ്ക്രാന്ത നായെ
യുദ്ധഞ്ചെയ്വതിനവൻ ഉത്ഥാനം ചെയ്തീടുവാ
നാരംഭിച്ചതുനെരം ഖഡ്ഗത്താൽ വെട്ടിയറു
ത്തീടിനാൾതലയപ്പൊൾ വിഗ്രഹത്തൊടു
വെൎവ്വിട്ടവനുംവീണീടിനാൻ ത്രൈലോക്യനി
വാസികൾ നഷ്ടനാമസുരെന്ദ്രമാലൊക്യജയ
ജയെത്യുച്ചത്തിൽസ്തുതിചെയ്താർ ആഹവെമ
ഹാസുരന്മഹിഷന്മരിച്ചപ്പൊളാഹാകാരെണ
മരിച്ചീടിനാരസുരരും ദെവവൃന്ദവും മുനിവൃ
ന്ദവുംഭക്തിയൊടെ ദെവിയെസ്തുതിക്കയും നൃ
ത്തംചെയ്തീടുകയും പാടുന്നുഗന്ധൎവന്മാ രാടു
ന്നുദിവ്യസ്ത്രീകൾ തെടുന്നുസന്തൊഷവുംവി
ബുധാദികളെല്ലാം അദ്ധ്യായംമൂന്നുമെവം ക
ഴിഞ്ഞുനിങ്ങൾക്കിതിലത്യാശയുണ്ടെന്നാകി
ലിനിയുംചൊല്ലാമല്ലൊ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/33&oldid=187504" എന്ന താളിൽനിന്ന് ശേഖരിച്ചത്