താൾ:CiXIV265.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമൊദ്ധ്യായഃ ൧൩

ക്കൊൽവാന്മധുകൈടഭന്മാരും ക്രൊധംപൂണ്ട
ടുക്കുമ്പോൾക്കാണായിമുകുന്ദനും വീൎയ്യമത്ത
ന്മാരായൊരസുരന്മാരൊടതി ഘൊരമാംവണ്ണം
യുദ്ധന്തുടങ്ങിഭഗവാനും വെഗമൊടയ്യായിരം
ദിവ്യവത്സരംകാലം ലാഘവംവന്നീടാതെ യു
ദ്ധംചെയ്തൊരുശെഷം മായാമൊഹിതന്മാരാ
മ്മധുകൈടഭന്മാരും നീയിനിഞങ്ങളൊടു വരം
വാങ്ങിക്കൊൾകെന്നാർ എന്നതുകെട്ടുനാഥന
വരൊടപെക്ഷിച്ചാനെന്നാലെ വദ്ധ്യന്മാരാ
യ്വന്നിടവെണന്നിങ്ങൾ മറ്റൊരുവരം വെ
ണ്ടാനിങ്ങളൊടെന്നുകെട്ടു മുറ്റുംവഞ്ചിതന്മാ
രായൊരസുരന്മാരപ്പൊൾ എന്തൊരു കഴിവു
കൊള്ളാവതെന്നകതാരിൽ ചിന്തിച്ചു ഭഗവാ
നൊടവരുമുരചെയ്താർ യുദ്ധവൈദഗ്ദ്ധ്യം ക
ണ്ടുസന്തുഷ്ടന്മാരായ്ഞങ്ങൾ മൃത്യുവന്നീടുന്നതു
മെത്രയുംശ്ലാഘ്യനിന്നാൽവെള്ളത്തിൽനിന്നു
കൊന്നീടരുതുഭവാനെന്നാ ലുള്ളിലില്ലൊരു ഭ
യംഞങ്ങൾക്കെന്നറിഞ്ഞാലും എന്നതുകെട്ടു
നാഥനങ്ങിനെതന്നെയെന്നു തന്നുടെതുടതന്മെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/17&oldid=187472" എന്ന താളിൽനിന്ന് ശേഖരിച്ചത്