താൾ:CiXIV264.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആ ഉപദേശം സത്യം തന്നെ എന്ന തീൎപ്പാക്കി. എങ്കിലും ജൂസ്തിന്യാൻ എന്ന പേരുള്ള രാജാവി നെ ഇഷ്ടപ്പെടുത്തുവാൻ താൻ മുൻ തീൎപ്പാക്കിയ തിനെ വിരോധിച്ച ആ ഉപദേശം അസത്യമെ ന്ന പാപ്പാ പ്രമാണിച്ചു. അത ഹേതുവായിട്ട മേ ല്പട്ടക്കാരും മറ്റ ചിലരും ദുഃഖിച്ച പാപ്പായെ ഭ്ര ഷ്ടാക്കേണ്ടുന്നതിന നിശ്ചയിച്ചപ്പോൾ ആ പാ പ്പാ ഭയപ്പെട്ട വീണ്ടും ആ ഉപദേശം ശരി ത ന്നെ എന്ന അനുസരിച്ച പറഞ്ഞു. പിന്നെ മുൻ പറഞ്ഞ രാജാവ ൟ വൎത്തമാനം കേട്ട് കോപിച്ച തിനാൽ വിജിലിയൂസ എന്നവൻ തിരിച്ച ആ ഉ പദേശം അസത്യവും ദൂഷണമുള്ളതും തന്നെ എ ന്ന വിളംബരം പ്രസിദ്ധപ്പെടുത്തി. ഇപ്രകാര മുള്ള ഗുരുവിനെ ആര അനുസരിച്ച കൈക്കൊ ള്ളും; എങ്കിലും അവൻ പാപ്പാ ആകകൊണ്ട അ വൻ പറഞ്ഞ ഉപദേശം സത്യമെന്ന കല്പിച്ചപ്പൊ ഴും അസത്യമെന്ന കല്പിച്ചപ്പൊഴും അനുസരിക്കാ ത്തവർ എല്ലാവരും മതവിപരീതക്കാരെന്ന അ വൻ നിശ്ചയിച്ച അവരെ സഭയിൽനിന്ന ഭ്ര ഷ്ടാക്കുകയും ചെയ്തു. അത്രയുമല്ല അവരെ സാ ത്താന്റെ പക്കൽ ഏല്പിച്ചതിന്റെ ശേഷം ഉടന്ത ന്നെ അവൻ അവരോട കൂട ചേൎന്ന അവരുടെ ഉപദേശത്തെ കൈക്കൊണ്ട അത നല്ലതെന്ന പ്ര മാണിച്ചു. മശിഹാ ൫൫൫ാം ആണ്ടിൽ ആ പാപ്പാ മരിക്കയും ചെയ്തു. കൊല്ലം ൨൩൧൮ാമതിൽ ഒമ്പതാം ബെനിദിക്ത എന്ന പേരുള്ള പാപ്പാ പല ദോ ഷം ഹേതുവായിട്ട റോമാക്കാരാാൽ ത്യജിക്കപ്പെട്ടാറെ കൊൻറാദെന്ന പേരുള്ള രാജാവിനാൽ വീണ്ടും സ്ഥാപിക്കപ്പെട്ടു. എങ്കിലും ൟ പാപ്പായുടെ ദോ ഷം വൎദ്ധിച്ചതിനാൽ സഭക്കാർ അവനെ രണ്ടാം പ്രാവശ്യവും തള്ളിക്കളഞ്ഞ അവന്ന പകരം മൂ ന്നാം സിൽവേസ്തർ എന്നവനെ പാപ്പായായി

"https://ml.wikisource.org/w/index.php?title=താൾ:CiXIV264.pdf/8&oldid=202396" എന്ന താളിൽനിന്ന് ശേഖരിച്ചത്