താൾ:CiXIV264.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്രിസ്തുവിന്റെ ൩൬൭ാം ആണ്ടിൽ മേല്പട്ടക്കാരന യ ഒരു പാപ്പാ മരിച്ചു. അപ്പോൾ റോമായിലെ സഭ രണ്ടായിട്ട വിഭാഗിച്ച ഓരോ കൂട്ടം ഓരൊ പാപ്പായെ നിശ്ചയിച്ച പ്രതിഷ്ഠിച്ചു. ഒന്നിച്ച പ്ര തിഷ്ഠിക്കപ്പെട്ട ആ രണ്ട പാപ്പാമാരിൽ ഒരുത്തന ദമാസ്ക്കുസ എന്നും മറ്റവന്ന ഉൎസീസീനസ എ ന്നും പേരായിരുന്നു. ഇവർ തമ്മിൽ തമ്മിൽ സ ഭയിൽനിന്ന ഭ്രഷ്ടാക്കി. കൂട്ടക്കാർ തമ്മിൽ തമ്മിൽ പൊരുതി ദമാസ്ക്കുസ എന്നവൻ ജയിക്കയും ചെ യ്തതിനാൽ പാപ്പാ സ്ഥാനം അക്രമം കൊണ്ട അ വൻ കൈക്കലാക്കി പിന്നെ നാല്പത വൎഷം കഴി ഞ്ഞ മറ്റ രണ്ട ആളുകൾ ഒന്നിച്ച പാപ്പാ സ്ഥാ നം ഏറ്റു. അവരുടെ പേർ ബൊനീഫെസ എ ന്നും ഉലെലിയൂസ എന്നും ആയിരുന്നു. അവർ തമ്മിൽ തമ്മിൽ വാഗ്വാദം ചെയ്തതിന്റെ ശേഷം ബൊനിഫെസ ജയിച്ച ഭരിച്ചു. അപ്രകാരം ത ന്നെ സിമക്കുസ എന്നും ലോരെൻസിയൂസ എ ന്നും പിന്നത്തേതിൽ രണ്ടാം ബൊനിഫെസ എ ന്നും ദയസ്കോരുസ എന്നും പേരുള്ളവർ ൟര ണ്ടീരണ്ടായി പാപ്പാ സ്ഥാനം ഭരിച്ചു. രണ്ട പാ പ്പാമാർ ഒന്നിച്ച പ്രതിഷ്ഠിക്കപ്പെട്ടപ്പോൾ അവർ തമ്മിൽ തമ്മിൽ സഭയിൽനിന്ന ഭ്രഷ്ടാക്കി ശപിച്ച സാത്താന്റെ കൈയ്യിൽ ഏല്പിച്ചു. എങ്കിലും രണ്ട പേർ ഇപ്രകാരം ഭ്രഷ്ടാക്കപ്പെട്ടിരിക്കുമ്പോൾ അ വർ പ്രാപ്തിയുള്ളവർ എന്നുവെച്ച മുമ്പിലത്തെ പോലെ പട്ടം കൊടുക്കയും ചെയ്തു.

മശിഹാ ൫൩൬ാം ആണ്ടിൽ സിൽവിരിയൂസ എന്നവനും വിജിലിയൂസ എന്നവനും ഒന്നിച്ച പ്രതിഷ്ഠിക്കപ്പെട്ടു. നാല വൎഷം കഴിഞ്ഞ സിൽ വിരിയൂസ മരിച്ചതിനാൽ ആ മറുതല നിന്നുപോ യി. വിജിലിയൂസ ഭരിക്കയും ചെയ്തു. ൟ പാപ്പാ ഒരു ഉപദേശത്തെ കുറിച്ച ചിലർ തൎക്കിച്ചപ്പോൾ


a 3

"https://ml.wikisource.org/w/index.php?title=താൾ:CiXIV264.pdf/7&oldid=202395" എന്ന താളിൽനിന്ന് ശേഖരിച്ചത്