താൾ:CiXIV264.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രം തന്നെ ഓരോരു ദിക്കിലെ പ്രധാന പട്ടണ ത്തിന്റെ മേല്പട്ടക്കാരൻ തന്നിൽനിന്ന പട്ടം കൈ ക്കൊണ്ടിട്ടുള്ള പട്ടക്കാരാലും മേല്പട്ടക്കാരാലും ബഹു മാനിക്കപ്പെട്ടിരുന്നു. എങ്കിലും യാതൊരു മേല്പട്ട ക്കാരനും മറ്റ മേല്പട്ടകാരുടെ മീതെ ഒരിക്കെലും ദിവ്യാധികാരം കൈക്കൊണ്ട നടത്തീട്ടില്ലതാനും.

എന്നാൽ ഇത്ര അധികാരം അന്വേഷിക്കുന്ന ഒരുത്തൻ ഉണ്ടാകുമെന്ന ശുദ്ധമുള്ള പൌലൂസ തെസ്സലോനിയക്കാൎക്ക എഴുതിയ രണ്ടാം ലേഖന ത്തിൽ. ൨. അ. ൪. വാ: പാപത്തിന്റെ മനുഷ്യ നെ കുറിച്ച ദീൎഘദൎശനമായിട്ട പറഞ്ഞത എന്തെ ന്നാൽ അവൻ എതൃത്ത നില്ക്കുന്നവനും ദൈവം എന്ന വിളിക്കപ്പെടുന്ന വസ്തുവിനെ ആരാധി ക്കപ്പെടുന്ന വസ്തുവിനൊ എല്ലാത്തിനും മേലായി തന്നെതാൻ ഉയൎത്തുന്നവനും ആകുന്നു എന്നത കൊണ്ട അവൻ ദൈവത്തിന്റെ ആലയത്തിൽ ദൈവം എന്ന പോലെ തന്നെ ഇരുന്ന തന്നെ താൻ ദൈവം ആകുന്നു എന്ന കാണിക്കുന്നു. താൻ ഭൂലോകരിൽ പ്രമാണി എന്ന തന്റെ അഭി പ്രായം കൊണ്ട നിശ്ചയിക്കുന്ന ൟദുഷ്ടൻ ആ ര പുറജാതിക്കാരൻ അല്ല അവൻ ദൈവത്തിന്റെ ആലയത്തിൽ ഇരിക്കുന്നു എന്ന പൌലൂസ പറ യുന്നത കൊണ്ട ഒരു മാൎഗ്ഗവാസി തന്നെ എന്ന നിശ്ചയമായിട്ട അറിയാം

ൟ ദീൎഘദൎശനം നിവൃത്തി ആയിട്ടുണ്ടൊ എ ന്നും യാതൊരു മേല്പട്ടക്കാരനും മറ്റ സകല മേല്പ ട്ടകാരുടെ മീതെ ദിവ്യാധികാരം ചെയ്‌വാൻ ശ്രമി ച്ചിട്ടുണ്ടൊ എന്നും ഇപ്രകാരം ദൈവത്തിന്റെ ആലയത്തിൽ പാപത്തിന്റെ മനുഷ്യൻ ദൃശ്യമാ യിട്ടുണ്ടൊ എന്നും ക്രിസ്ത്യാനി സഭയിൽ ഇത്ര മ ഹാ വലിയ ഉപദ്രവി വന്നിട്ടുണ്ടോ എന്നും അ വൻ ആര എന്നും ഇപ്പോൾ സൂക്ഷിച്ച നോക്കുക.

a 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV264.pdf/5&oldid=202393" എന്ന താളിൽനിന്ന് ശേഖരിച്ചത്