താൾ:CiXIV264.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വും യേറുശലെമിൽ തുടങ്ങി സകല ജാതികളിലും പ്രസംഗിക്കേണം എന്ന ആ പന്ത്രണ്ട അപ്പോ സ്തോലന്മാരോട കല്പിച്ചു. ആയത കൊണ്ട തുട സ്സം യേറുശലെമിൽ തന്നെ അവർ പ്രസംഗിച്ച അവിടെ ഒന്നാമത്തെ സഭ സ്ഥാപിച്ചു. യേറുശ ലെമിലെ സഭയുടെ മുഖാന്തരം കൊണ്ട മറ്റ സ കല സഭകളും ഉണ്ടായി. അത എങ്ങിനെ എന്ന പറയാം.

യെറുശലെമിലെ സഭയിൽനിന്ന ഫീലിപ്പോ സ പുറപ്പെട്ട പോയി സമറിയായിൽ പ്രസംഗി ച്ച ആ ദിക്കുകാരെ അനുസരിപ്പിച്ചതിന്റെ ശേ ഷം ശുദ്ധമുള്ള പത്രോസും യോഹന്നാനും യെറു ശലെമിൽ ഇരുന്ന, ശേഷം അപ്പോസ്തോലന്മാ രാൽ കല്പിച്ച അയക്കപ്പെട്ടിട്ട ശമറിയായിലേക്ക ചെന്നാറെ മാൎഗ്ഗം അനുസരിച്ചവരെ സ്ഥിരപ്പെ ടുത്തി. അങ്ങിനെ തന്നെ പരദേശികളായ ക്രി സ്ത്യാനികൾ എല്ലാവരും ഒരു പ്രകാരത്തിൽ സ ത്യോപദേശം യെറുശലെമിലെ സഭയിൽനിന്ന കൈക്കൊണ്ടതിനാൽ യാതൊരു സഭെക്ക എങ്കിലും മറ്റ‌സകലക്രിസ്ത്യാനിസഭകളുടെയും അമ്മഎന്ന പേർ ഇടുന്നു എങ്കിൽ യെറുശലെമിലെ സഭെക്ക് അല്ലാതെകണ്ട മറ്റൊന്നിനും ആ പേർ ഇട്ടുകൂടാ.

പിന്നത്തേതിൽ ആവിശ്യപ്രകാരം യെറുശലെ മിന്റെ അടുക്കലുള്ള ചെറിയ സഭകളുടെ ശുശ്രൂ ഷക്കാർ തുടസ്സത്തിൽ പട്ടവും പിന്നെ മേല്പട്ടവും പ്രധാന പട്ടണമായ യെറുശലെമിലെ മേല്പട്ട ക്കാരനിൽനിന്ന കൈക്കൊള്ളുകയും ചെയ്തു. ഇ പ്രകാരം ആ ചെറിയ സഭകളുടെ മേല്പട്ടക്കാർ യെ റുശലെമിലെ മേല്പട്ടക്കാരനിൽനിന്ന കൈവെപ്പ കൈക്കൊണ്ട ഹേതുവായിട്ട ആ സഭക്കാരും പട്ട ക്കാരും മേല്പട്ടക്കാരും യെറുശലെമിലെ സഭയെ യും മേല്പട്ടക്കാരനെയും ബഹുമാനിച്ചു. അപ്രകാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV264.pdf/4&oldid=202392" എന്ന താളിൽനിന്ന് ശേഖരിച്ചത്