താൾ:CiXIV264.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨

നും തെളിവായി തീൎന്നു അത എങ്ങിനെ എന്നാൽ അക്കാലത്ത മഹമ്മത അവന്റെ കള്ള മാൎഗത്തെ ഉണ്ടാക്കുവാൻ തുടങ്ങി. പിന്നെ ആ ആണ്ടിൽ റോമായിലെ മേല്പട്ടക്കാരനായ മൂന്നാം ബൊനി ഫേസ എന്നവൻ അതിദുഷ്ടനായുള്ള ഫൊക്കാ സ എന്ന രാജാവിൽ നിന്ന സകല മേല്പട്ടക്കാരു ടെ ശിരസ്സു എന്നുള്ള സ്ഥാനപേർ കൈക്കൊണ്ട അന്ന മുതൽ സകല സഭക്കാരുടെയും പട്ടക്കാരു ടെയും മേല്പട്ടക്കാരുടെയും മീതെ ദിവ്യാധികാര ത്തെ അന്വേഷിക്കുന്ന പാപ്പാ ഉണ്ടായി വന്നു എങ്കിലും ഗ്രേക്ക, സുറിയാനി, അൎമ്മിനിയ, ഇങ്ങി നെയുള്ള പല പല സഭകളും ഒരിക്കലും അവനെ അനുസരിച്ചിട്ടില്ല. പിന്നെ പാപ്പാ താൻ തന്നെ തന്റെ പേർ വിളിക്കുന്നത എന്തെന്നാൽ പരി ശുദ്ധമുള്ള പിതാവ എന്നും പൊതുവിലുള്ള സഭ യുടെ ഭൎത്താവ എന്നും ഭൂമിയിൽ വസിക്കുന്ന ദൈവം എന്നും തന്നെ. റോമാക്കാർ പാപ്പായെ കാണുമ്പോൾ അവന്റെ മുമ്പാകെ സാഷ്ടാംഗമാ യി വീണിട്ട പാദത്തിന്റെ വിരലിനെ ചുംബി ക്കയും കൎത്താവെ ഞങ്ങൾ നിന്നെ വന്ദിക്കുന്നു എന്ന പറകയും ചെയ്ത വരുന്നു.

വായനക്കാര ദൈവത്തിന്റെ ആലയത്തിൽ ദൈവം എന്നപോലെ തന്നെ ഇരുന്ന തന്നെ താൻ ദൈവമാകുന്നു എന്ന കാണിക്കുന്ന പാപ ത്തിന്റെ മനുഷ്യൻ ആര?

പിന്നെയും പാപ്പാ ഒരു വിശേഷമായുള്ള തൊ പ്പി ധരിക്കുന്നു. അത ഒരു കിരീടം അല്ല എന്നാൽ മേല്ക്കുമേലായിട്ട മൂന്ന കിരീടം തന്നെ. ഏത രാജാ വ ആയാലും തനിക്ക ഒരു കിരീടമേ ഉള്ളു. പാപ്പാ യ്ക്ക മൂന്ന കിരീടമുണ്ട അതെന്തന്നാൽ അവൻ മൂ ന്ന രാജാക്കന്മാരെ നീക്കി അവരുടെ രാജ്യ അ ധികാരം അനുഭവിച്ചിരിക്കുന്നു എന്ന ഓൎപ്പിക്കുന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV264.pdf/14&oldid=202402" എന്ന താളിൽനിന്ന് ശേഖരിച്ചത്