താൾ:CiXIV264.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

അതിദുഷ്ടന്മാരായ പല പല പാപ്പാമാർ അവരു ടെ മരണത്തോളം ഭരിച്ചെന്ന ദൃഷ്ടാന്തമായിട്ട പ റയാം അതിദുഷ്ടനായ ആറാം അലക്സാണ്ടർ എ ന്ന പാപ്പായും അവന്റെ കൌലടയ മക്കളിൽ സീ സർ ബൊൎഗ്യ എന്നവനും കൂടെ എതാനും ആളു കളെ കൊല്ലുന്നതിനായിട്ട ചില കൈവിഷം ഉ ണ്ടാക്കി വെച്ചിരുന്നത അവർതന്നെ അറിയാതെ കുടിച്ചിട്ട ആ പാപ്പാ ചാകയും ചെയ്തു. ഇത ൬൭൯ാം ആണ്ട ചിങ്ങമാസം ൧൮ തീയതിയിൽ സംഭവിച്ചു. സാക്ഷാൽ പാപ്പാമാരുടെ നടപ്പ പാപ മനുഷ്യന്റെ നടപ്പ തന്നെ ആകുന്നുവ ല്ലൊ, അത്രയുമല്ല അവൻ ദൈവത്തിന്റെ ആല യത്തിൽ ഇരുന്നിരുന്നു താനും. എന്തെന്നാൽ മാർ പാപ്പാ ദിവ്യാധികാരം അന്വേഷിക്കുന്ന മാൎഗ്ഗ ക്കാരനും മേല്പട്ടക്കാരനും ആകുന്നു. ഇപ്പോൾ അ വൻ ദിവ്യാധികാരം അന്വേഷിച്ച വരുന്നു എ ങ്കിലും ആദി മുതൽ ഇപ്രകാരം ആയിരുന്നില്ല. എ ന്തകൊണ്ടെന്നാൽ മശിഹാ ൨൧൮ാം ആണ്ടിൽ റോമായിലെ മേല്പട്ടക്കാരനായ സ്തേപ്പാനോസ എന്നവൻ മറ്റ ചില അന്യ ദേശത്തിലെ മേല്പ ട്ടക്കാരോട നിഗളമായിട്ട സംസാരിച്ചപ്പോൾ കാ ൎതേജിലെ മേല്പട്ടക്കാരനായ സിപിയൻ എന്ന വൻ അവനെ നല്ലവണ്ണം ശാസിച്ചു. അന്നവ രെ പാപ്പാമാർ ഒരുത്തനും ഇല്ലാഞ്ഞു. എങ്കിലും റോമാ മഹാരാജാവായ കൊൻസ്തറ്റീൻ എന്ന വൻ മാൎഗ്ഗം അനുസരിച്ച നാൾ മുതൽ മശിഹാ ൬൦൬ാം ആണ്ട വരെ റോമായിലെ മേല്പട്ടക്കാർ ആ ദിക്കിലെ രാജാക്കന്മാരുടെ സഹായം കൊണ്ട ക്ര മേണ ക്രമേണ അധികാരത്തെ സ്വീകരിച്ചു. ആ ആണ്ടിൽ തന്നെ വിശേഷമായിട്ട രണ്ട കാൎയ്യ ങ്ങൾ സംഭവിച്ചു. എന്തെന്നാൽ പാപത്തിന്റെ മനുഷ്യൻ എന്നവനും കള്ള ദീൎഘദൎശി എന്നവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV264.pdf/13&oldid=202401" എന്ന താളിൽനിന്ന് ശേഖരിച്ചത്