താൾ:CiXIV264.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുതൽ നാല്പത്താറ സംവത്സരത്തോളം പാപ്പാ സ്ഥാനത്ത മറുതല ഉണ്ടായിരുന്നു ചില സമയ ത്ത രണ്ട പാപ്പാമാരും മറ്റ ചില സമയത്ത മൂ ന്ന പാപ്പാമാരും തമ്മിൽ തൎക്കിച്ച സഭയെ പങ്കി ട്ട ഒരുമിച്ച ഭരിക്കയും ചെയ്തു. ൟ നാല്പത്താറ വ ൎഷം മുഴുവനും ഓരോരൊ പാപ്പാ തന്നെ അനുസ രിക്കാത്തവരെല്ലാവരെയും തന്നെ വിരോധിച്ചിട്ടു ള്ള മറ്റ മറുതലക്കാരായ പാപ്പാമാരെയും സഭ യിൽനിന്ന ശപിച്ച ഭ്രഷ്ടാക്കി, തന്റെ സ്വന്ത കൂട്ടക്കാരെ എല്ലാവരെയും അനുഗ്രഹിച്ച തന്നിഷ്ട പ്രകാരം പട്ടം മുതലായവ കൊടുത്ത വന്നു. ആ കയാൽ അക്കാലത്ത പാപ്പാമാരെല്ലാവരും ഇപ്ര കാരം ഭ്രഷ്ടന്മാരായി തിരുകയും ചെയ്തു. ഇങ്ങിനെ നടക്കുമ്പോൾ മറുതലക്കാരായ പാപ്പാമാരുടെ മ ത്സരത്താൽ സഭയിൽനിന്ന അന്യോന്യം അധി കാരം ഭക്തി മുതലായവ ഇല്ലാതെയായി തീൎന്ന ആ സഭയ്ക്ക നഷ്ടം വരും എന്ന മേല്പട്ടക്കാർ ക ണ്ടിട്ട ആലോചന ചെയ്ത, സമാധാനത്തോടെ മാറി പോകെണം എന്ന മറുതലക്കാരോട അപേ ക്ഷിച്ചു. അപ്പോൾ പാപ്പാമാർ അനുസരിച്ച ഞ ങ്ങൾക്ക പകരം യാതൊരുത്തനെങ്കിലും തെരഞ്ഞെ ടുക്കപ്പെടുമ്പോൾ ഞങ്ങൾ മാറി പൊയ്ക്കൊള്ളാം എന്ന അവർ സത്യം ചെയ്കയും ചെയ്തു. എങ്കി ലും ഇത പരമാൎത്ഥമല്ലാഞ്ഞു. അതുകൊണ്ട ഉടൻ തന്നെ അവർ മറുത്ത പറഞ്ഞു എന്നാലും മേല്പട്ട ക്കാർ അത കേട്ടപ്പോൾ വേഗത്തിൽ അവർ പാ പ്പാമാരെ തള്ളിക്കളഞ്ഞ മറ്റൊരുത്തനെ തെരഞ്ഞെ ടുത്ത പാപ്പായായിട്ട പ്രതിഷ്ഠിച്ചു. ൟ പുതിയ പാ പ്പായ്ക്ക അഞ്ചാം ആലക്സണ്ടർ എന്ന പേരിട്ടു. അ പ്പോൾ ഉപേക്ഷിക്കപ്പെട്ട പാപ്പാമാർ മത്സരിക്ക യും മേല്പട്ടക്കാരുടെ തീൎപ്പിനെ ധിക്കരിച്ച വിരോ ധിക്കയും ചെയ്തു. അതുകൊണ്ട ആ പാപ്പാമാർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV264.pdf/11&oldid=202399" എന്ന താളിൽനിന്ന് ശേഖരിച്ചത്