താൾ:CiXIV264.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രഞ്ഞെടുത്ത പ്രതിഷ്ഠിക്കയും ചെയ്തു. കൊല്ലം ൨൨൪ാം ആണ്ടിൽ ഇത സംഭവിച്ചു. എങ്കിലും ക്ലെ മന്റ എന്നവൻ വേഗത്തിൽ മരിച്ചതിനാൽ മുൻ പലപ്പോഴും സഭയിൽനിന്ന ഭ്രഷ്ടാക്കപ്പെട്ടിട്ടുള്ള ബെനിദിക്ത എന്നവൻ വീണ്ടും പാപ്പാ സ്ഥാനം അപഹരിച്ചാറെ തള്ളിക്കളയപ്പെട്ടു. പിന്നത്തേ തിൽ കൊല്ലം ൨൩൮ാം ആണ്ടിൽ പന്ത്രണ്ടാം മാ സം വരെയും വെലത്രിയ എന്ന മേല്പട്ടക്കാരൻ പാപ്പാ സ്ഥാനം അപഹരിച്ച പിന്നത്തേതിൽ ത്യജിക്കപ്പെട്ടു. പിന്നെ മൂന്ന വൎഷം കഴിഞ്ഞ ശേ ഷം രണ്ടാം അലക്സണ്ടർ എന്നവനും രണ്ടാം ഹൊ നൊറിയൂസ എന്നവനും ഒരുമിച്ച പാപ്പാ സ്ഥാ നം ഏറ്റ പന്ത്രണ്ട സംവത്സരം അവർ തമ്മിൽ മറുതലിച്ചു. ആ മറുതല കടുപ്പമുള്ളതായിരുന്നത കൊണ്ട യുദ്ധത്തിൽ വളര രക്തം ചിന്തി. പിന്നെ കൊല്ലം ൪൯൦ാം ആണ്ടിൽ ഒരു പാപ്പാ മരിച്ച ര ണ്ട വൎഷം കഴിഞ്ഞ ശേഷം ഇരുപത്തുരണ്ടാം യോഹന്നാൻ എന്നവൻ പാപ്പായായിട്ട തെര ഞ്ഞെടുത്ത പ്രതിഷ്ഠിക്കപ്പെട്ടു. കൊല്ലം ൫൫൪ാം ആണ്ടിൽ ഒമ്പതാം ഗ്രെഗോറി മരിച്ചപ്പോൾ മ റ്റൊരു പാപ്പായെ ആക്കുവാനായിട്ട സഭ സം ഘക്കാർ കൂടി ധൃതിയോടെ പ്രെഗ്നാ എന്നവനെ തെരഞ്ഞെടുത്ത പാപ്പായായിട്ട ആക്കി. അവന ആറാം ഉൎബാൻ എന്ന പേരിട്ടു. എങ്കിലും അവ നെ തെരഞ്ഞെടുത്തവർ അവനിൽ ഇഷ്ടപ്പെടാ യ്കകൊണ്ട അവർ വേഗത്തിൽ റോമാനഗരത്തെ വിട്ട പ്രൊണ്ടിയിലേക്ക പോയി പാൎക്കയും ഉ ൎബാൻ എന്നവന പകരമായിട്ട അവിടെ ഏഴാം ക്ലെമന്റ എന്ന പേരുള്ളവനെ അവർ പാപ്പാ ആക്കുകയും ചെയ്തു. ഇവൻ പ്രാൻസ ദേശത്തി ലും എന്നാൽ ഉൎബൻ താൻ ഓടി പോകേണ്ടിവ ന്നത വരെ റോമായിലും വസിച്ചിരുന്നു. അന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV264.pdf/10&oldid=202398" എന്ന താളിൽനിന്ന് ശേഖരിച്ചത്