താൾ:CiXIV263.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നരസി. അബ്ദുള്ളാ കണ്ടൊ ഞാൻ പറഞ്ഞത
ശരി അല്ലയൊ അവൻ മുമ്പെ പറഞ്ഞത ഒരു
വിധം ആകുന്നു. ഇപ്പൊൾ പറഞ്ഞത വിചാരി
ച്ചാൽ എല്ലാം ഒന്നാക്കേണം എന്ന ഭാവം കാണു
ന്നു ചതിയൻ തന്നെ.

രാമ. അപ്പാ ആയവൻ ചതിയൻ എങ്കിൽ,
ആ സായ്പിനെ കണ്ടാൽ എഴുനീറ്റ സലാം ചെ
യ്ത മൎയ്യാദപോലെ ബഹുമാനിച്ച വരുന്നത ത
ന്നെ അല്ല എന്നോടും അപ്രകാരം തന്നെ ചെ
യ്യേണെമെന്ന പലപ്പോഴും അപ്പൻ പറഞ്ഞിട്ടി
ല്ലയൊ.

നരസി. മതി മതി സ്വസ്ഥമായിരി.

രാമ. അബ്ദുള്ള കേൾക്ക. സായ്പ പിന്നെ പറ
ഞ്ഞു. ആദിയിൽ ദൈവം മനുഷ്യരെ ഉണ്ടാക്കിയ
യപ്പോൾ ഒരാണും പെണ്ണും ഇണയായിട്ടുണ്ടാക്കി.
ഇപ്പോൾ ഒരു പുരുഷൻ എറിയ പെണ്ണുങ്ങളെ കെ
ട്ടിവരുന്നുണ്ട. ആണുങ്ങൾ എല്ലാം സ്ത്രീഗൎഭത്തിൽ
നിന്ന ജനിക്കുന്നു. എങ്കിലും സ്ത്രീകളെ നല്ലപോ
ലെ നടത്താതെയും ബുദ്ധി ഒന്നും ഉപദേശിക്കാ
തെയും കൂടെ ഭക്ഷിക്കയും മറ്റും മാനം ഒന്നും കാ
ട്ടാതെയും പശുക്കളെ പോലെ കൊള്ളക്കൊടുക്ക മു
തലായത ചെയ്തുവരുന്നുണ്ട. ഓരൊ രാജ്യം നശി
ച്ച പോകുവാൻ കാരണം ഇത തന്നെ വീടുകൾ
തോറും ദൈവ മൎയ്യാദയെ കരുതി കൊള്ളുന്നില്ല എ
ങ്കിൽ ഊരും നാടും നന്നായി വരിക ഇല്ല.


നരസി. ഛീ ഛീ അബ്ദുള്ള സാരമില്ല. ഹാഹാ.

രാമ. അയ്യൊ ൟ ദേശക്കാർ സകലത്തിന്നും
പ്രകാശം കൊടുക്കുന്ന ദൈവത്തെ കാണാതെ പ
കൽ കണ്ണുകാണാത്ത മൂങ്ങായെ പോലെ പാൎക്കു
ന്നു. ബുദ്ധികേടാകുന്ന രാത്രിയിൽ ഉൾപ്പെട്ട ക
ണ്ണടച്ച തുറന്ന അല്പ പ്രകാശമുള്ള നക്ഷത്രങ്ങളെ
പോലെ എണ്ണുമില്ലാത്ത ശക്തിഭൂതങ്ങളെയും ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV263.pdf/9&oldid=177726" എന്ന താളിൽനിന്ന് ശേഖരിച്ചത്