താൾ:CiXIV263.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നരസി. വികൃതി മുമ്പിൽ തന്നെ ആ സായ്പി
ന്റെ പ്രസംഗം കേൾക്കണ്ട എന്ന ഞാൻ പല
വട്ടവും പറഞ്ഞിട്ടും നീ അനുസരിക്കുന്നില്ല അത
കൊണ്ടു ഇപ്പോൾ നിന്നെ ശിക്ഷിക്കാതെ ഇരു
ന്നു കൂടാ.

രാമ. അയ്യയ്യൊ അപ്പാ അടിക്കേണ്ടാ ഞാൻ
ഹൎജി നല്ലവണ്ണം എഴുതി വെച്ചും വച്ച പോയി
അടിക്കേണ്ട അപ്പാ.

അബ്ദുള്ള. പീടികയിൽനിന്ന രാമൻ കുട്ടിയുടെ
ൟ നിലവിളി കേട്ടു അവിടെ ചെന്ന, നരസിംഹ
ഭട്ടരെ, എന്തിന്നായിട്ട രാമൻ കുട്ടിയെ അടിക്കുന്നു
എന്ന ചോദിച്ചു.

നരസി. ഇവൻ മൂലമായി ജാതി ഭ്രംശം വരു
വാറായി ൟ വികൃതിക്കു ശിക്ഷ തന്നെ വേണം.

അബ്ദു. ദ്വേഷ്യപ്പെട്ടടിക്കരുത അവൻ അത്ര
പൈതൽ അല്ലായ്കകൊണ്ട പറഞ്ഞാൽ മതി.

രാമ. എടൊ അബ്ദുള്ള അച്ശൻ പറഞ്ഞപോ
ലെ ചെയ്തും വെച്ച ഞാൻ പോയി. സായ്പ സം
സാരിക്കുന്നത കേട്ടു നിന്നു പ്രസംഗം കേട്ടത
കൊണ്ട അച്ശൻ അടിക്കുന്നു.

നരസി. മതി മതി മിണ്ടാതെ ഇനി ഏറെ സം
സാരിക്കെണ്ട വാ പൊത്ത.

അബ്ദു. രാമൻ കുട്ടി എന്ത പ്രസംഗം കേട്ടു എ
ന്ന എന്നോട പറയു.

നരസി. അബ്ദുള്ള ൟ ചതിയന്റെ വാക്ക വി
സ്തരിച്ച കേൾക്കേണ്ടുന്നതിന്ന ആവിശ്യം ഇല്ല.
നിങ്ങൾ എല്ലായ്പൊഴും ഞങ്ങളുടെ അടുക്കൽ വന്ന
കുറാനെ കൊണ്ട പറയുന്നു. അതകൊണ്ട നമുക്ക
എന്ത? യാതൊരുത്തനും താൻ താൻ ജനിച്ച ജാ
തിയിൽ നില്ക്കുന്നത അവന്ന നന്ന. അന്യജാ
തിക്കാരുടെ വാക്കു കേൾക്കുന്നതിനാൽ ഒരു ഉപകാ
രം ഇല്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV263.pdf/4&oldid=177721" എന്ന താളിൽനിന്ന് ശേഖരിച്ചത്