താൾ:CiXIV263.pdf/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാൎയ്യസ്ഥനായ നരസിംഹ ഭട്ടരും അവന്റെ മക
നായ രാമൻ കുട്ടിയും അയൽപക്കത്ത പീടിക
ക്കാരനായ അബ്ദുള്ളയും ൟ മൂവരുമായി ഉ
ണ്ടായ സംഭാഷണങ്ങളെ എഴുതിയ പുസ്തകം.

നരസിംഹ ഭട്ടർ ഭവനത്തിന്റെ കോലിറയത്ത
നടക്കുമ്പോൾ മാസപ്പടിക്കാരന്റെ കയ്യിൽ ഒരു
ചെറിയ കെട്ട കൊടുത്ത നീ ഓടി പോയി തപ്പാ
ലിൽ കൊടുക്ക എന്ന പറഞ്ഞയച്ചതിന്റെ ശേ
ഷം അങ്ങാടിയിൽനിന്ന വരുന്ന മകനായ രാ
മൻ കുട്ടിയെ ദൂരത്തനിന്ന കണ്ടു. ഉറക്കെ വിളി
ച്ച പറഞ്ഞു, എടാ രാമ ഹൎജി എഴുതുവാൻ നി
ന്നോട പറഞ്ഞ പോയാറെ നീ കടലാസ്സുകൾ എ
ല്ലാം ചിതറി ഇട്ടും വെച്ച എവിടെ പോയി. ഞാൻ
കച്ചേരിയിൽനിന്ന കൊണ്ടുവന്ന കടലാസ്സുകൾ
കാറ്റുകോണ്ട പറന്ന പോയി. മുമ്പിൽ പറഞ്ഞ
ഹൎജി നീ എഴുതി വെക്കാതെയും കടലാസ്സുകൾ
കെട്ടി വെക്കാതെയും എങ്ങോട്ട പോയി.

രാമൻ. അപ്പൻ പറഞ്ഞത പോലെ ഹൎജി അ
പ്പോൾ തന്നെ നല്ലവണ്ണം വിചാരിച്ച നോക്കി
എഴുതി വെച്ചിട്ടത്രെ ഞാൻ പോയത. അത പറന്നു
പോയി എങ്കിൽ ഞാൻ ഇനിയും ഒന്ന എഴുതി ത
രാം അപ്പാ അടിക്കല്ലെ.

നരസി. ഞാൻ അത ജഡ്ജിക്ക കൊടുത്തയച്ചു
നീ എവിടെ പോയി സായ്പിന്റെ പ്രസംഗം
കേൾപ്പാനായിട്ടോ നേരു പറ?

രാമ. അതെ അപ്പാ ഞാൻ അതിന്നായിട്ട ത
ന്നെ പോയി.


A

"https://ml.wikisource.org/w/index.php?title=താൾ:CiXIV263.pdf/3&oldid=177720" എന്ന താളിൽനിന്ന് ശേഖരിച്ചത്