താൾ:CiXIV263.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭

ക്കു കൊണ്ടുപോകുന്നതിനല്ലാതെ മറ്റെന്തിന്ന ആ
കുന്നു. എല്ലാവരും ചെയ്യുന്നത ഒരുപോലെ ത
ന്നെ ദ്രവ്യം വേണം മറ്റൊന്നും ഇല്ല. ലോകത്തി
ന്റെ അവസാനം വരേണ്ടുന്നത ഇതിനായ്കൊ
ണ്ടത്രെ. ഹൃദയം കിട്ടിയെല്ലൊ കൌശലക്കാർ പ
ണ്ടുപണ്ടെ ഓരൊ വേഷം കെട്ടി ഓരൊ ഭാഷ
ചൊല്ലി പൊന്നുണ്ടാക്കി സുഖിച്ചുകൊണ്ടെല്ലൊ.
അപ്രകാരം ഇവന്നും വന്നിരിക്കുന്നു. ൟ സായ്പി
നെപ്പോലെ പലരും പല ദിക്കിലും പോയിരിക്കു
ന്നു എന്ന ഞാൻ കേട്ടു. അതിന്ന എത്ര ചിലവ
വേല എന്ത പ്രസംഗം ചെയ്യുന്നതിന്ന പ്രയാ
സം ഇല്ല മാസം കഴിയുന്ന ഉടനെ സൎക്കാരോട
ബോധിപ്പിച്ചാൽ ഇത്ര ചമ്പളം ഉണ്ട കൂട്ടി ചേൎത്ത
വൎക്കും ഇത്ര തന്നെ.

അബ്ദു. അത നേര. പറഞ്ഞപോലെ തന്നെ
ഇനിക്കും കൂടെ തോന്നിയിരിക്കുന്നു.

രാമ. എന്ത, എന്ത, ആ സായ്പിനെ ദുഷിക്കുരു
ത അവരുടെ പ്രസംഗത്തിന്ന തൎക്കം പറഞ്ഞാൽ
വേദന ഇല്ല ആയാളെ നിന്ദിക്കരുത ഞാൻ ഇരി
ക്കുമ്പോൾ നാണം കെടുത്തരുത ഞാൻ അവരോ
ട കൂടെ ഇത്ര വൎഷം അഭ്യാസം ചെയ്തുകൊണ്ടിരു
ന്നു ഇനിക്ക ദോഷം ഒന്നും ചെയ്തില്ല അപ്പാ സാ
ൎക്കാരിൽനിന്ന ചമ്പളം ഉണ്ട എന്ന അറിവുണ്ടൊ
ഇല്ലെയൊ.

നരസി. അത വിട, സൎക്കാർ കൊടുക്കുന്നില്ല എ
ങ്കിൽ അവന്റെ ദേശക്കാർ കൊടുക്കുമായിരിക്കും.

രാമ. പിന്നെ എന്ത. അവർ കാറ്റു കൊണ്ട ഉ
പജീവനം കഴിക്കുമൊ വയറ്റിന്ന വേണ്ടായൊ
ജനിച്ച പാട്ടിൽ വന്ന പ്രസംഗം ചെയ്താൽ നി
ങ്ങൾക്ക സമ്മതമൊ ഒന്ന ഞാൻ പറയട്ടെ. അ
വരുടെ ജന്മദേശത്തിലുള്ള ക്രിസ്തു മതക്കാർ അവ
ൎക്ക പണം കൊടുത്തയക്കുന്നു എന്ന ഇനിക്ക അ
റിയാം. ഏറിയ രാജ്യങ്ങളിലേക്ക അപ്രകാരം അയ

"https://ml.wikisource.org/w/index.php?title=താൾ:CiXIV263.pdf/29&oldid=177746" എന്ന താളിൽനിന്ന് ശേഖരിച്ചത്