താൾ:CiXIV263.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬

ആ യേശുവിന്റെ മേൽ ബലാല്ക്കാരമായി വെ
ച്ച പ്രകാരം ആ സായ്പ പറയുന്നില്ല യേശു ത
ന്റെ ഗുണമുള്ള മനസ്സാലെ പാപികളുടെ ഉദ്ധാ
രണം അപേക്ഷിച്ചു ദൈവകോപത്തെ തന്റെ
മേൽ ആക്കി വഹിച്ചു എന്ന പറയുന്നു. ഒരു ഗു
ണവാൻ അയല്ക്കാരന്ന വേണ്ടി മുതൽ എല്ലാം കൊ
ടുത്തു വിട്ടാൽ പ്രാണനെയും ഉപേക്ഷിച്ച മറ്റവ
ന്റെ കടം വീട്ടിയാൽ അതിൽ അന്യായം ഉണ്ടൊ.

അബ്ദു. നരസിംഹ ഭട്ടരെ ദൈവത്തിന്ന മ
നുഷ്യജന്മം എടുക്കുന്ന പുത്രൻ ഉണ്ട എന്ന നി
ങ്ങൾ പറയുന്നുവൊ.

രാമ. സായ്പ പക്കിയോട പറഞ്ഞ ഒരു വാക്കു
ണ്ട ഞാൻ പറയാം പിന്നെ ഇല്ല. ഹോ സ്നേഹി
തന്മാരെ ദൈവത്തിന്ന മനുഷ്യനായൊരു പുത്രൻ
എന്നുള്ളത വളരെ ആശ്ചൎയ്യമുള്ള കാൎയ്യം തന്നെ.
യേശു ക്രിസ്തു അങ്ങിനെ പറഞ്ഞില്ല എങ്കിൽ ഞാ
നും പ്രമാണിക്ക ഇല്ലായിരുന്നു. ഏക സത്യവാ
ന്നും ഏക നിൎമ്മലന്നും ആയവൻ പറഞ്ഞത പ്രമാ
ണിക്കാമെല്ലൊ ൟ രഹസ്യങ്ങളെ തിരിച്ചറിവാൻ
മാനുഷ ബുദ്ധിക്ക സൂക്ഷ്മത പോരാ ദൈവത്തി
ന്റെ സ്വഭാവത്തെ നോക്കി കണ്ടവൻ ഒരിടവും
ഇല്ല. പാപമില്ലാത്ത മനുഷ്യ സ്വഭാവം എങ്ങി
നെ എന്ന ആരും കണ്ടതുമില്ല. അത ഹേതുവാ
യിട്ട ദൈവ പുത്രൻ പാപം ഇല്ലാത്ത മനുഷ്യനാ
യി പിറന്നു. രഹസ്യ വിശേഷം വിശ്വസിക്കു
ന്നവൎക്ക അല്ലാതെ തിരിച്ചറിവാൻ ആൎക്കും കഴിയു
ന്നതല്ല.

നരസി. വിട രാമ എന്തെല്ലാം പറയുന്നു. ആ
ഉപദേശം എല്ലാം ഭിന്നിപ്പായത, ഹോ ഹോ ഞാൻ
ദൈവ വാക്യം അറിയിക്കുന്നു കേട്ടുകൊൾവിൻ
എന്ന വിളിച്ച തെരുവീഥികൾ തോറും തിരിഞ്ഞ
നടന്ന എഴുത്തുപള്ളികളിൽ പഠിപ്പിച്ച വരുന്നത
എല്ലാം പണം ഉണ്ടാക്കി സ്വരൂപിച്ച വിലാത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV263.pdf/28&oldid=177745" എന്ന താളിൽനിന്ന് ശേഖരിച്ചത്