താൾ:CiXIV263.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫

ചോദിച്ചപ്പോൾ സായ്പ അങ്ങനെതന്നെ ഇത
വെദവാക്യത്തിൽ ഉണ്ട അത മനുഷ്യർ നല്ലവ
ണ്ണം തിരിച്ചറിവാൻ കഴിയാതെ വിശ്വാസത്താൽ
പ്രമാണിക്കെണം എങ്കിലും ഒന്ന ചോദിക്കട്ടെ മ
നുഷ്യരും ത്രിയേകരല്ലെയൊ? നിനക്ക ശരീരം ഇ
ല്ലെയൊ? ഞാൻ കാണുന്നു അതിൽ സുഖ ദുഃഖ
ങ്ങളെ അറിഞ്ഞ അനുഭവിക്കുന്ന പ്രാണൻ ഇ
ല്ലെയൊ? ആ പ്രാണനിൽ മറ്റുള്ളവരുടെ വാക്കു
കളെ കേട്ട വിചാരിച്ച ഓരോന്ന നിശ്ചയിച്ച
പ്രാണനെയും ശരീരത്തെയും നടത്തി വാഴുന്ന മ
നസ്സില്ലെയൊ. മനുഷ്യരെ തന്റെ സ്വഭാവത്തി
ന്ന തക്കവണ്ണം ഉണ്ടാക്കിയത ദൈവം അല്ലെ
യൊ. ഇങ്ങിനെ കേട്ടാറെ കൂടിയവർ ചിലർ മി
ണ്ടാതെ വിചാരിച്ചു നിന്നു.

അബ്ദു. ആ വ്യാജം പോകട്ടെ മറ്റുണ്ട ദൈ
വം നീതിയുള്ളവൻ എന്നുവരികിൽ പാപം ഇല്ലാ
ത്തവനിൽ ശിക്ഷ വരുത്തുമൊ.

രാമ. ആ വാക്ക ഞാൻ പ്രമാണിക്കുന്നില്ല എ
ങ്കിലും ഇതിൽ തെറ്റ കാണുന്നില്ല. ദൈവം ൟ
ലോകത്തെ രക്ഷിച്ച വാഴുന്നുണ്ട എന്ന നീയും പ
റയുന്നു. എന്നാൽ ൟലോകത്തിൽ പാപികളുടെ
പാപം ഏറിയ സ്ഥലങ്ങളിൽ അവരുടെ മേൽ അ
ല്ല ആ പാപം ചെയ്യാത്തവരുടേ മേൽ വരുന്നു. രാ
ജദ്രോഹം കൊണ്ട പ്രജകൾക്ക എത്ര ദുഃഖം വരു
ന്നു. വീട്ടുകാരന്റെ ബുദ്ധിക്കേടുകൊണ്ട കെട്ടിയ
വൾക്കും കൂട്ടികൾക്കും മറ്റും ഒരുപോലെ കഷ്ടം
വരുന്നില്ലയൊ. ഒരു മകനെ കൊണ്ട ഒരു കുഡും
ബം എല്ലാം നശിച്ച പോകുന്നത അപൂൎവമൊ.
ആദം ഹവ എന്ന ആദ്യ മാതാപിതാക്കന്മാരുടെ
ദൊഷം കൊണ്ട സൎവ മനുഷ്യൎക്കും പാപവും കഷ്ട
വും വന്നില്ലയൊ. അങ്ങിനെ എല്ലാം വിചാരി
ച്ചാൽ ദൈവത്തിങ്കൽ നീതി ഇല്ല എന്ന പറയാ
മൊ. പിന്നെ ദൈവം പാപികളുടെ ശിക്ഷയെ


C

"https://ml.wikisource.org/w/index.php?title=താൾ:CiXIV263.pdf/27&oldid=177744" എന്ന താളിൽനിന്ന് ശേഖരിച്ചത്