താൾ:CiXIV263.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪

അബ്ദു. രാമൻ കുട്ടി പറഞ്ഞത എല്ലാം കേട്ടു ഇ
തുവരെയും മിണ്ടാതെ ഇരുന്നു. ഇപ്പോൾ വിചാ
രിച്ച ഉത്തരം പറയുന്നു. ൟ പ്രസംഗം എല്ലാം
കള്ളം. പറഞ്ഞതൊക്കെയും ദൈവത്തിന്ന ദൂഷ
ണവും മനുഷ്യൎക്ക മോശവും ആകുന്നതല്ലാതെ
സത്യവാക്ക ഒന്നും ഇല്ല.

രാമ. അബ്ദുള്ള അതിൽ വാക്കുണ്ട അത ഇനി
ക്കു വളരെ ആശ്ചൎയ്യം നിന്റെ പക്കി അവിടെ
നിന്ന തന്നെ പറഞ്ഞിരിക്കുന്നു.

അബ്ദു. കണ്ടൊ നമ്മുടെ വംശക്കാരനെല്ലൊ.
ബുദ്ധിയുള്ളവർ എല്ലാം അങ്ങിനെ പറയും. മൂന്ന
ദൈവങ്ങൾ ഉണ്ടെന്ന കല്പിച്ചത അതിശയമായ
വ്യാജം.

നരസി. അത എന്ത മൂന്ന ദൈവങ്ങൾ എന്നു
ള്ളത എന്തൊരു പുതുമ. നമുക്ക മുപ്പത്തമുക്കോടി ഉ
ണ്ടെല്ലൊ.

അബ്ദു. നരസിംഹ ഭട്ടരെ ഇപ്പോൾ ൩൩
കോടി എന്ന പറയുന്നു എങ്കിലും നിങ്ങൾ അവ
രിൽ ഒന്നിലും വിശ്വസിക്കുന്നില്ല. ആ സായ്പ ത
നിക്കുള്ള മൂന്ന ദൈവവും ഒന്നു തന്നെ എന്ന പ
റയുന്നുണ്ട.

നരസി. അത എന്താകുന്നു. എല്ലാം ഒന്ന ദൈ
വ മനുഷ്യ പശു പക്ഷി മൃഗാദികൾ സൎവ്വവും ഒ
ന്നു തന്നെ എന്ന ബുധന്മാർ അറിയുന്നു.

അബ്ദു. നരസിംഹ ഭട്ടരെ നിങ്ങളെ മുഖത്തിൽ
നിന്ന വന്ന പ്രകാരം പറയുന്നതിന നിങ്ങൾക്ക
നന്നായി തോന്നും. കേൾക്കുന്നവൎക്ക സംശയം
ഉണ്ട ചേൎപ്പാൻ കഴികയില്ല ത്രിയേക ദൈവം എ
ന്ന പറയുന്നത മൂഢന്മാർ അത്രെ.

രാമ. ആ സായ്പ പക്കിയോട പറഞ്ഞു ഉത്തരം
ഞാൻ കേട്ടു. പക്കി അവരോട നിങ്ങളുടെ മൂന്ന
ദൈവങ്ങൾ ഒന്നാകുമൊ എന്ന ചിരിച്ചും കൊണ്ട

"https://ml.wikisource.org/w/index.php?title=താൾ:CiXIV263.pdf/26&oldid=177743" എന്ന താളിൽനിന്ന് ശേഖരിച്ചത്