താൾ:CiXIV263.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩

പേക്ഷിക്കുന്നവൎക്ക അസഹ്യം. ൟ വേല തീൎന്ന
ശേഷം ലോകത്തിലെ അശുദ്ധിയും പ്രപഞ്ച
ത്തിൽ പറ്റിയ ശാപവും നശിപ്പിച്ച ഭൂമിയെ പു
തുതാക്കി തന്റെ സാധുക്കളോട കൂടെ എന്നെന്നേ
ക്കും അതിൽ വാഴും. ദൈവത്തിന്റെ വിശേഷ ഗു
ണങ്ങളാകുന്ന സ്നേഹവും നീതിയും ൟ മാൎഗ്ഗത്തിൽ
പ്രകാശിച്ച വരുന്നു. അതിന്ന ദൃഷ്ടാന്തം; പാപ
ത്തിന്റെ ശിക്ഷ കല്പിക്കാതെ ക്ഷമിപ്പാൻ കഴിയും
എങ്കിൽ പ്രിയനായ മകനെ ദുഷ്പ്രവൃത്തിക്കാരനെ
പ്പോലെ നടത്തുക ഇല്ലായിരുന്നു. അത നീതിക്ക
പോരാ, പാപത്തിന്ന ശിക്ഷ ഉണ്ടാകെണം. എ
ല്ലാവരിലും ശ്രേഷ്ഠനായപനിൽ മരണം പാപി
കൾക്ക വേണ്ടി ഏല്പിച്ചതിനാൽ അതിശയമായ
സ്നേഹം കൂടെ കാണിച്ചു. ദൈവ മനസ്സിൽ പ്ര
കാരം ൟ ശുഭവൎത്തമാനത്തെ നിങ്ങളോട അറി
യിക്കേണ്ടുന്നതിന്ന ഞങ്ങൾ വന്നിരിക്കുന്നു. ദൈ
വകോപം ശമിച്ചുപോകുന്ന വഴി ഇത തന്നെ എ
ന്ന ഗ്രഹിച്ചുകൊണ്ട മനുഷ്യർ ചമെച്ച മതങ്ങളെ
വിട്ട മനസ്സോടെ ൟ ദൈവ മതം അനുസരിച്ച
ക്രിസ്തു എന്ന രാജാവിന്റെ പ്രജകൾ ആകുവിൻ
അല്ലെങ്കിൽ രാജാവ ന്യായം വിസ്തരിക്കുന്ന ദിവ
സം നിങ്ങൾ കേട്ടു എങ്കിലും കേൾക്കാതെ പോയി
ദൂതനെ അല്ല രാജാവിനെ നിരസിച്ചു എന്നുള്ള
വിധി വരും. ഇനിയും ഒന്ന പറയുന്നു. ആ ദിവ
സം അടുത്തിരിക്കുന്നു. ൟ ഖണ്ഡത്തിലും മറ്റും
ൟ സുവിശേഷം ഇപ്പോൾ അറിയിച്ചു വരുന്നു
ണ്ട എല്ലാടവും സാക്ഷിയായി അറിയിച്ചതിന്റെ
ശേഷം ആ അവസാനം വരും, ഇപ്പോൾ അറി
യിച്ചിരിക്കുന്ന പ്രകാരം നിങ്ങൾ കണ്ണുകൊണ്ട
കാണുന്നു. ചെവികൊണ്ട കേൾക്കയും ചെയ്യു
ന്നു. ആകയാൽ വിശ്വസിപ്പിൻ എന്ന പറഞ്ഞു
തീൎന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV263.pdf/25&oldid=177742" എന്ന താളിൽനിന്ന് ശേഖരിച്ചത്