താൾ:CiXIV263.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

തെ ഘോഷിച്ച അറിയിച്ചു സകല ജാതികളെ
യും സ്നാനം കൊണ്ടും ഉപദേശം കൊണ്ടും ശിഷ്യ
രാക്കോണം എന്ന കല്പിച്ചു ദേഹത്തോടു കൂടി സ്വ
ൎഗ്ഗാരോഹണം ചെയ്തു. ഇങ്ങിനെ ഇരിക്കുന്ന യേ
ശു യുഗാവസാനത്തിങ്കൽ രണ്ടാമതും വന്നിറങ്ങി
മരിച്ചവരെ ഉണൎത്തി ശരീരത്തോട എഴുനീല്പിച്ച
എല്ലാവരോടും ന്യായം വിസ്കരിച്ച വിധി കല്പി
ക്കും. ദൈവം യേശു മൂലമായി ഉണ്ടാക്കിയ രക്ഷ
യുടെ വഴി ഇത തന്നെ.

നരസി. ൟ കഥ കേട്ടാൽ പാപം തീരുമൊ.
നല്ല സല്ക്കഥ കേട്ടാൽ നരകം ഉണ്ടായ്വരാ എന്ന
ഭാരതത്തിൽ ചൊല്ലുന്നുവെല്ലൊ.

രാമ. അങ്ങിനെ അല്ല. സാവധാനമായി കേൾ
ക്കെണം പാപി അല്ലാത്ത ദൈവപുത്രൻ പാപി
കൾക്ക വേണ്ടി മരണം സഹിച്ച ജീവിക്കകൊ
ണ്ട എല്ലാവരിലും ദൈവകോപം ഇല്ലാതെ ആക്കി
ഇരിക്കുന്നു. അതിന്റെ അനുഭവമൊ കേട്ടു വി
ശ്വസിക്കുന്നവൎക്കത്രെ വരുന്നത. ഇങ്ങിനെ ഉള്ള
വരെ ആ യേശു തന്നോട ചേൎത്ത തന്റെ ആ
ത്മാവിനെ അവരിൽ ആക്കി ദാസന്മാരുടെ ഭയ
പ്പാട നീക്കി പാപത്തിൽ നീരസം ജനിപ്പിച്ച ദൈ
വത്തെ സ്നേഹിപ്പാറാക്കും. എന്റെ പാപം നീ
ക്ഷമിക്കേണം എന്ന അപേക്ഷിക്കുന്നവന്ന ശു
ദ്ധി വരുത്തും അല്ലാത്തവൎക്ക താൻതാന്റെ കൎമ്മ
ങ്ങൾക്ക തക്കവണ്ണം ന്യായവിസ്താര ദിവസത്തി
ങ്കൽ ശിക്ഷ കല്പിക്കും. കഷ്ടങ്ങൾക്ക പരിഹാരം
വരുന്ന വഴിയൊ, മുമ്പെ ശുദ്ധി പിന്നെ സൌ
ഖ്യം എന്ന ചട്ടം ഉണ്ട. അതിന്ന യേശുവിന്റെ
രക്തം ജലസ്നാനം ദൈവാത്മാവെന്ന അഗ്നി
സ്നാനം ൟ വക എല്ലാം നടത്തി പാപങ്ങളെയും
പാപിയെയും വേർതിരിച്ച വരുന്നു. ഇതിനാൽ
വരുന്ന കഷ്ടം ചെറിയതല്ല. എങ്കിലും ശുദ്ധി അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV263.pdf/24&oldid=177741" എന്ന താളിൽനിന്ന് ശേഖരിച്ചത്