താൾ:CiXIV263.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧

പൂണ്ട ഇവർ നശിച്ചുപോകാതിരിപ്പാൻ ഞാൻ
ഒന്ന ചെയ്യാം. ലോകം നിറെഞ്ഞ പാപം നിമി
ത്തം ഇവരിൽ ഉണ്ടായിപോയ ദൈവകോപത്തെ
യും ശാപത്തെയും ഞാൻ എടുത്ത സഹിച്ച അ
വരെ വീണ്ടുകൊള്ളെണം എന്ന വിചാരിച്ച ഇ
ഷ്ടകാലത്തിങ്കൽ മനുഷ്യരുടെ ഇടയിൽ മനുഷ്യ
നായി ജനിച്ചു. ജനിച്ചനാൾ തുടങ്ങി സ്വപിതാ
വായ ദൈവത്തിന്റെ ഇഷ്ടം എല്ലാം നിരന്തരമാ
യി നടത്തി പ്രായം ചെന്നപ്പോൾ പാപം ഇല്ലാ
ത്ത ഏക മനുഷ്യനായി വിളങ്ങി ദൈവാത്മാവും
അവനിൽ നിറഞ്ഞു. അവന്റെ ദൈവവേല
യെ കാക്കുകയും ചെയ്തു. അപ്പോൾ അവൻ യ
ഹൂദ രാജ്യത്തിൽ എല്ലാടവും നടന്നുകൊണ്ട നി
ങ്ങൾക്കും എല്ലാവൎക്കും വേണ്ടി പാപ കഷ്ടങ്ങളെ
നിവൃത്തിപ്പാൻ ഞാൻ പരലോകത്തിൽനിന്ന ഇ
റങ്ങി വന്ന ദൈവ പുത്രൻ എന്നും എന്റെ സ്നേ
ഹത്തിന്നും നിങ്ങളുടെ രക്ഷക്കും നിശ്ചയം വരേ
ണ്ടുന്നതിന ഞാൻ എല്ലാവൎക്കും വേണ്ടി മരിച്ച
കൊള്ളാം എന്ന പല വിധേന അറിയിച്ചുകൊ
ണ്ട അനേകജനങ്ങൾക്കും മഹാ രോഗം ബാധോ
പദ്രവം മരണപാപം ൟ വക എല്ലാം ശമിപ്പി
ച്ച പോന്ന ൧൨ ശിഷ്യന്മാരെ വിളിച്ച ദൈവമാ
ൎഗ്ഗം എല്ലാം ഗ്രഹിപ്പിച്ച വന്ന ശേഷം മഹാ ജന
ങ്ങളുടെ അസൂയ കൊണ്ട ഏറിയ ഹിംസകൾക്ക
പകരം ഹിംസയെ അനുഭവിച്ച കള്ളൻ എന്ന
പോലെ കുരിശിൽ തറെക്കപ്പെട്ട മരിച്ചു ൟവണ്ണം
തന്റെ പാപത്തിന്നായിട്ടല്ല ജനങ്ങളൂടെ പാപ
ത്തിന്ന വേണ്ടി പ്രാണനെ ഉപേക്ഷിച്ചു. മരിച്ച
മൂന്നാം ദിവസം അവൻ കുഴിയിൽനിന്ന എഴുനീ
റ്റ ൪൦ ദിവസം വരെ ശിഷ്യൎക്ക കാണപ്പെട്ടു
ദൈവരാജ്യ വിശേഷങ്ങളെ ഗ്രഹിപ്പിച്ച അവർ
ഭൂമിയിൽ എല്ലാടവും സഞ്ചരിച്ച തന്റെ നാമ

"https://ml.wikisource.org/w/index.php?title=താൾ:CiXIV263.pdf/23&oldid=177740" എന്ന താളിൽനിന്ന് ശേഖരിച്ചത്