താൾ:CiXIV263.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦

ഞ്ഞ ബുദ്ധിമുട്ടി വലഞ്ഞ പോകുന്നവരെ പോ
ലെ ജനങ്ങൾ സൎവ ശക്തിയുള്ളവന്റെ കോപം
തങ്ങളുടെ നേരെ ജ്വലിക്കുന്നു എന്ന അറിഞ്ഞിട്ട
ഭയം ഹേതുവായിട്ട ദൈവത്തിന്റെ വൈപ്പുകളെ
മറന്ന പരവശന്മാരായി നല്ല വേല ഒന്നും ചെ
യ്യാതെ ബദ്ധപ്പെട്ട ഒന്നിൽനിന്ന ഒഴിഞ്ഞ രണ്ടിൽ
ആയ്വരും; ദൈവത്തോട അടുക്കാതെ ദൂരെപ്പോ
യി നശിച്ചുപോകുന്നു. ൟ കോപത്തിന്നും അ
തിൽനിന്ന ജയിക്കുന്ന ഭയത്തിന്നും നിവൃത്തി വ
ന്നില്ല എങ്കിൽ ദൈവ സന്നിധിയിൽ അടുക്കേ
ണ്ടുന്നതിന്നും സ്നേഹിച്ച സേവിക്കേണ്ടുന്നതിന്നും
ഇട വരികയില്ല. ഇപ്രകാരം ഇരിക്കുമ്പോൾ പാ
പത്തിൽനിന്ന എങ്ങിനെ രക്ഷ ഉണ്ടാകും.

നരസി. ദൈവത്തിന്ന മനസ്സുണ്ടെങ്കിൽ എ
ത്ര വലിയത എങ്കിലും ഒരു ക്ഷണനേരത്തിൽ
ക്ഷമിക്കും.

രാമ. കേൾപ്പിൻ പാപത്തിന്ന ശിക്ഷിക്കാതെ
കണ്ട ദൈവത്തിന്നും ക്ഷമിച്ചുകൂടാ. ആ സത്യവാ
ന്റെ മനസ്സ മാറുന്നില്ല. മനുഷ്യരെ സൃഷ്ടിക്കു
മ്പോൾ തന്നെ എല്ലാവരുടെയും ഹൃദയങ്ങളിലും
ഇത തന്നെ എഴുതി വെക്കകൊണ്ട മനുഷ്യരായി
ജനിക്കുന്നവർ ഓരോരുത്തർ തന്റെ തന്റെ പാ
പത്തിന്ന ശിക്ഷ വരികെയുള്ളൂ എന്ന ഭേദം വ
രാതെ നിശ്ചയിച്ചിരിക്കുന്നു. പക്ഷെ ഒരു ക്ഷമ
യുണ്ടാകും എന്നുള്ള നിരൂപണത്തിൽ സംശയം
വളരെ കൂടീട്ടുണ്ട. ആ സംശയം തീൎക്കേണ്ടുന്നതി
ന്ന യേശു ക്രിസ്തു അവതരിച്ചു. എല്ലാവൎക്കും ര
ക്ഷെക്ക ഒരു വഴിയെ ഉണ്ടാക്കി. അതിന്റെ വി
ശേഷം ത്രി ഏക ദൈവം മനുഷ്യരെ ഉണ്ടാക്കിയ
തിൽ പിന്നെ പാപത്തിൽ ഉൾപ്പെട്ട അവകാശ
ത്തെ തള്ളി കളഞ്ഞ പാപ മരണങ്ങളിൽ മുങ്ങുന്ന
പ്രകാരം മനസ്സലിഞ്ഞ പുത്രനും കരുണ

"https://ml.wikisource.org/w/index.php?title=താൾ:CiXIV263.pdf/22&oldid=177739" എന്ന താളിൽനിന്ന് ശേഖരിച്ചത്