താൾ:CiXIV263.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮

പറഞ്ഞിരിക്കുന്നു. അത ദൈവകാൎയ്യം തന്നെ ൟ
അല്പ മനുഷ്യർ താൻതാന്റെ ദേശത്തെയും ജാ
തിയെയും ഭാഷക്കാരെയും വിചാരിക്കുന്നു. എല്ലാ
വരെയും സൃഷ്ടിച്ച രക്ഷിച്ച വരുന്ന ഏക ദൈ
വം ഒട്ടൊഴിയാതെ ഉള്ളവൎക്ക ഒരു വേദത്തെ മാത്രം
കല്പിച്ചിരിക്കുന്നു.

രാമ. അത ശരി എങ്കിലും വാളുകൊണ്ട ജന
ങ്ങളെ ധൎമ്മമാൎഗ്ഗത്തിൽ ചേൎക്കുന്നത ന്യായമൊ ഭ
യപ്പെട്ട ചേൎക്കുന്നവർ സത്യമുള്ളവരാകുമൊ. ഭയം
കൊണ്ടു നല്ല അനുസരണം ഉണ്ടാക്കി കൂടാ എന്ന
ദൈവം യഹൂദന്മാരുടെ അവസ്ഥയിലും കണ്ടു.
തനിക്കും ഇങ്ങിനെ കഴിവില്ല എന്ന വേദപുസ്ത
കത്താൽ അറിയിച്ചിരിക്കുന്നു. വേറൊരുൾ ക്രിയ
വേണം. ഹൈദർ ആലി ൨൦൦൦൦ മാൎഗ്ഗക്കാരെ തുളു
ദേശത്തിൽനിന്ന ബലാല്ക്കാരമായി പിടിച്ച ചേ
ലയിൽ കൂട്ടിയ ശേഷം അനേകം പേർ ഓടിപ്പോ
യി പിന്നെ ക്രിസ്ത്യാനികളായി കാലം കഴിച്ചു. ഠീ
പ്പു ബ്രാഹ്മണർ മുതലായവരെ കൂട്ടീട്ടും സ്വജന
ങ്ങൾ അവരെ ചേൎത്തുകൊള്ളാതിരുന്നിട്ടും അവർ
ഇന്നും രണ്ടിലും കൂടാതെ നില്ക്കുന്നു. ചിലർ ഇ
സ്ലാമിൽനിന്ന പോയി എങ്കിലും അവർ സത്യ മു
സല്മാന്മാർ എന്ന വിചാരിക്കുന്നുണ്ടൊ.

അബ്ദു. രാമൻ കുട്ടി ആ സായ്പ ഇപ്രകാരം
പറഞ്ഞുവൊ

രാമ. ഇപ്രകാരം പറഞ്ഞു. പിന്നെ മനുഷ്യ
കല്പിതമായിരിക്കുന്ന മാൎഗ്ഗം വ്യൎത്ഥം എന്നും യേ
ശു ക്രിസ്തുവിന്റെ മാൎഗ്ഗം ദൈവമതം എന്നും സ്പ
ഷ്ടമായി ഉപദേശിച്ചു.

നരസി. രാമാ ക്രീസ്തുമാൎഗ്ഗം കൊണ്ടു നമുക്ക എ
ന്ത പ്രയോജനം ഉണ്ട ജനങ്ങൾ അപ്രകാരം നട
ക്കട്ടെ അത കിടക്കട്ടെ. നീ ഇന്നലെ പറഞ്ഞ വിലാ
ത്തു കഥ പാതിയായിരിക്കുന്നു അത മുഴുവനും പറ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV263.pdf/20&oldid=177737" എന്ന താളിൽനിന്ന് ശേഖരിച്ചത്