താൾ:CiXIV263.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭

ന്തൌഷധം പറ്റും ഉള്ളം നോക്കുവാൻ ഒരാൾക്കു
മാത്രമെ കഴിയു മനുഷ്യൎക്ക ആൎക്കും വഹിയ. സക
ല പാപത്തിന്റെയും ഉറവ മനസ്സ ആകകൊ
ണ്ട പാപത്തെ എങ്ങിനെ നിറുത്തേണ്ടു. പുഴയു
ടെ ഒഴുക്ക തടുത്ത ചിറ കെട്ടിയാലും കുറെ ദിവസം
വെള്ളം നിറഞ്ഞ നിന്നുപോയാലും പിന്നെ ഒഴു
കാതെകണ്ട വറ്റിപ്പോകയില്ല ചിറ കവിഞ്ഞ ഒ
ഴുകി നാലുപുറവും നശിപ്പിക്കെയുള്ളു. ഉറവിനെ
അത്രെ തടുത്ത വെക്കേണ്ടുന്നത പാപത്തിന്റെ
ഉറവ മനസ്സാകകൊണ്ട ഹൃദയം നിൎമ്മിച്ച സൎവ്വ
ജ്ഞനായ ദൈവത്തിനല്ലാതെ ആ ഉറവ അടെ
ക്കുവാൻ കഴിയുന്നതല്ല. അതകൊണ്ട ശാസ്ത്രവ
ഴിയും ഋഷി കല്പിതവും പോരാ. ദൈവത്തിന്റെ
ഒരുൾ ക്രിയവേണം. പിന്നെ ഋഷികൾ ഒരു വം
ശത്തിന്റെ മാത്രം ശുദ്ധി വരുത്തേണം എന്ന വെ
ച്ച ആൎയ്യാവൎത്തം പുണ്യഭൂമി മദ്ധ്യദേശം എന്നു
ള്ളവ സൎവ ദിക്കുകളിലും വെച്ച ഉത്തമം എന്നും
പ്രശംസിച്ച വരുന്നതിനാൽ പുറത്തുള്ള ജാതിക
ളെ മ്ലെച്ശർ എന്ന നിരസിപ്പാൻ സംഗതി വരും.
അപ്രകാരമായാൽ ആ മ്ലെച്ശന്മാർ കയൎത്തുകൊ
ണ്ട അക്രമിച്ചു ജയിച്ച രാജ്യത്തെ വശമാക്കി അ
ടക്കിയാൽ പുരാണ മൎയ്യാദകളെ നീക്കി സ്വധൎമ്മ
ത്തെ നടത്തി വാഴുമെല്ലൊ. ൟ ഭാരത ഖണ്ഡ
ത്തിലും അപ്രകാരം സംഭവിച്ചു അതകൊണ്ടും
ലൌകികന്മാർ, സത്യവാന്മാർ, ഋഷികൾ ഇങ്ങിനെ
മൂന്നു കൂട്ടക്കാർ വിചാരിച്ച വഴികളിൽ പാപവും
കഷ്ടവും ഇല്ലാതാകുന്ന പ്രകാരം കാണുന്നില്ല.

അബ്ദു. രാമൻ കുട്ടി റസൂലള്ള ആകുന്ന മഹ
മ്മത ഉണ്ടല്ലൊ അവൻ പരമാൎത്ഥം ഉപദേശിച്ച
ത ഒരു രാജ്യത്തിനല്ല എല്ലാ ജാതികൾക്കും കൊ
ള്ളാകുന്നത തന്നെ. അതകൊണ്ട എല്ലാവരെയും
ചേലയിൽ കൂട്ടെണം എന്ന തന്റെ ആളുകളോട


B3

"https://ml.wikisource.org/w/index.php?title=താൾ:CiXIV263.pdf/19&oldid=177736" എന്ന താളിൽനിന്ന് ശേഖരിച്ചത്