താൾ:CiXIV263.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

എന്നിട്ട ധൎമ്മശാസ്ത്രങ്ങളെ ഉണ്ടാക്കി അതിൽ നീ
തിവഴിയെ കാണിച്ചു പാപങ്ങൾക്ക ഓരൊ ശി
ക്ഷാപ്രായശ്ചിത്തങ്ങളെയും കല്പിച്ചു രാജ്യം നന്നാ
ക്കേണ്ടുന്നതിന്ന ഭയം നന്നായി പ്രയോഗിക്കെ
യും ചെയ്തു. പാപത്തെയും ദുഃഖത്തെയും ഇല്ലായ്മ
ചെയ്വാൻ കഴിവില്ല എങ്കിലും ഇങ്ങിനെയുള്ള ബു
ദ്ധിമാന്മാർ നിയമിച്ചത മനുഷ്യർ ചമെച്ച വഴി
കളിലും ഉത്തമമായത.

നരസി. അബ്ദുള്ള ആ മ്ലേച്ശൻ ഞങ്ങളുടെ ഋ
ഷികളെ വൎണ്ണിച്ചത കൊണ്ട ഇനി ദൂഷണവും
പറയും എന്ന തോന്നുന്നു. എന്നാലും ൟ വാക്ക
സാരമല്ല. ഋഷികൾ വിചാരിച്ച വെച്ച ചട്ടം ന
ല്ലത തന്നെ കുറവ ഒന്നുമില്ല. അതിൽ നടക്കുന്ന
വരെ മാത്രം കാണുന്നില്ല. അത ഇവരുടെ തെറ്റ
ല്ലാതെ ഋഷികൾക്ക കുറ്റമായി വരികയില്ല.

രാമ. അപ്പൻ സായ്പിനെ പോലെ ആയി എ
ന്ന തോന്നുന്നു. അഭിപ്രായം ഇത തന്നെ ഋഷി
കൾ നേർ വഴി കല്പിച്ചു എങ്കിലും ഞാൻ ഞാൻ അ
തിൽ നടക്കെണം എന്നുള്ള മനസ്സുണ്ടാക്കുവാൻ
അവൎക്ക പ്രാപ്തി പോരാ. ഇത ദൈവത്തിന്നും കൂ
ടെ വിഷമം അവനും തനിക്ക ഒരു ജാതിയെ എ
ടുത്ത ദൈവ സ്നേഹം മനുഷ്യ സ്നേഹം എന്നിങ്ങി
നെ പ്രധാന വെപ്പുകൾ ഉള്ളൊരു ധൎമ്മശാസ്ത്രം
കല്പിച്ചു യഹൂദന്മാർ എന്ന വംശത്തോട ഏറിയ
ഉപകാരങ്ങളെയും ശിക്ഷകളെയും പ്രവൃത്തിച്ചു പ
ത്ത കല്പനകളാകുന്ന ന്യായപ്രമാണങ്ങളെയും ക
ല്പിച്ച കൊടുത്തു.

അബ്ദു. ഞങ്ങൾ അത വായിപ്പാറില്ല പറഞ്ഞ
കേട്ടിട്ടുണ്ട.

രാമ. ശിക്ഷകൾ എത്രെയും കല്പിച്ചാലും ഹൃദ
യത്തിൽ ജനിച്ച ദുൎവിചാരങ്ങളെ എങ്ങിനെ ശി
ക്ഷിക്കേണ്ടു. മാറാത്ത മനഃകാഠിന്യത്തിന്ന എ

"https://ml.wikisource.org/w/index.php?title=താൾ:CiXIV263.pdf/18&oldid=177735" എന്ന താളിൽനിന്ന് ശേഖരിച്ചത്