താൾ:CiXIV263.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦

മോശം വരുവാറായി സൂക്ഷിച്ചിരുന്നോളൂ.

അബ്ദു. നരസിംഹ ഭട്ടരെ ഞാൻ സൂക്ഷിച്ചു
ൟ വാക്ക സത്യം തന്നെ. ബിംബങ്ങളെ പൂജി
ക്കുന്നത വലിയ ദോഷം. മഹമ്മതിനെ വിശ്വ
സിക്കേണം മക്കത്ത പോകേണം ധൎമ്മം ചെയ്യേ
ണം നോമ്പെടുക്കേണം എന്നാൽ സ്വൎഗ്ഗം കിട്ടും
ഇതു തന്നെ പ്രമാണം. കല്ലും മരവും കൊണ്ടു നി
ങ്ങൾക്ക എന്ത കാൎയ്യം.

നരസി. അബ്ദുള്ള കല്ലും മരവും സാരമല്ല എ
ന്നും ഉറെപ്പു കൊണ്ടെ നിവൃത്തിയുള്ളൂ എന്നും ഞാൻ
എപ്പോഴും പറഞ്ഞുവല്ലൊ.

അബ്ദു. കല്ലിലും മരത്തിലും ഉറെപ്പ വെച്ചാൽ
എന്ത ഫലം അസത്യം പ്രമാണിച്ചാൽ സത്യം
ആകുമൊ ബിംബത്തെ ദൈവം എന്നുറെപ്പി
ച്ചാൽ അതിൽ ദൈവത്വം ഉണ്ടാകുമൊ.

നരസി. അങ്ങിനെ അല്ല. ഞങ്ങൾ അങ്ങി
നെ ഉറപ്പിക്കുന്നില്ല ഭഗവാനിലും ൟശ്വരനിലും
ഭക്തി വേണം അവർ അത്രെ പാപത്തെ നീക്കി
കളയുന്നു.

അബ്ദു. നരസിംഹ ഭട്ടരെ നിങ്ങൾ വിചാരി
ക്കുന്ന ബ്രഹ്മാദി ദേവകൾ തന്നെ എത്ര പാപം
ചെയ്തിരിക്കുന്നു. അപ്രകാരമുള്ളവർ പാപ നിവൃ
ത്തിക്ക മതിയാകുമൊ

നരസി. രാമാ നീ പറഞ്ഞുകൊട.

രാമ. ഞാൻ ഒരു ചോദ്യം ചോദിക്കാമൊ.

അബ്ദു. പറയു രാമൻ കുട്ടി അതകൊണ്ട ഒ
ന്നും വിചാരിക്കേണ്ട അ

രാമ. അച്ശന്റെ വഴി ഇനിക്ക അറിയാം അ
ത ദുഷ്ടത ചെയ്ത ദൈവങ്ങളെ ഉറപ്പിച്ച തീൎത്ഥ
യാത്ര ചെയ്താൽ പാപ നിവൃത്തി ആകും എന്ന
ത്രെ. നിങ്ങളുടെ വേദം ഞാൻ നല്ലവണ്ണം അറി
യുന്നില്ല മഹമ്മതിനെ കുറിച്ചുള്ള വിശ്വാസത്തെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV263.pdf/12&oldid=177729" എന്ന താളിൽനിന്ന് ശേഖരിച്ചത്