താൾ:CiXIV263.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്തിങ്കൽ പാപം പുണ്യം തന്നെ. പുണ്യം പാപം
തന്നെ സ്ത്രീ ഭൎത്താവിന്ന വിഷം കൊടുക്കട്ടെ.
മകൾ അമ്മയുടെ മുഖത്ത തുപ്പട്ടെ. ബ്രാഹ്മണർ
മാംസം തിന്നട്ടെ കള്ളും കുടിക്കട്ടെ ഇതെല്ലാം ക
ലിയുഗത്തിന്റെ ധൎമ്മം അത്രെ.

അബ്ദു. ഛീ, ഛീ, നിങ്ങൾ എന്ത പറയുന്നു. ഇ
പ്രകാരമുള്ള വാക്ക മകൻ കേൾക്കെ പറയാമൊ.
നിങ്ങൾക്ക നല്ലതല്ല. വലിയവർ ഇപ്രകാരം ന
ടന്നാൽ മതി കുട്ടികളെ വഷളാക്കരുത നിങ്ങളുടെ
അഭിപ്രായം ഞാൻ അറിയുന്നു. രാമൻ കുട്ടി നല്ല
വഴിയിൽ നടക്കട്ടെ, രാമൻ കുട്ടി സായ്പ പറഞ്ഞ
ത എന്ത?

നരസി. മതി മതി നേരമായി ഒരു നാഴികെക്ക
കം ഉണ്മാൻ പോകെണം ഇപ്രകാരമുള്ള വാക്ക
കേട്ടാൽ ക്ലേശം കൊണ്ട ഭക്ഷണം തന്നെ ചെല്ലു
കയില്ല.

അബ്ദു. രാമൻ കുട്ടി ചുരുക്കത്തിൽ പറയൂ.

രാമ സായ്പ അതെല്ലാം പറഞ്ഞ ചുറ്റും നില്ക്കു
ന്നവരെ നോക്കി നിങ്ങളും പാപം ചെയ്ത ദുഃഖ
പ്പെടുന്നു. ലോകാവസ്ഥ ഇപ്രകാരം അല്ലയൊ
എന്ന ചോദിച്ചാറെ ജനങ്ങൾ പറഞ്ഞു, രാജ്യ മ
ൎയ്യാദ ഇപ്രകാരം നടന്ന വരുന്നു. അപ്പോൾ സാ
യ്പ നിങ്ങളുടെ മനസ്സ എങ്ങിനെ പാപവും ദുഃഖ
വും ഇല്ലാതിരിക്കേണമൊ എന്ന ചോദിച്ചപ്പോൾ
അതെ എന്ന ജനങ്ങൾ പറഞ്ഞു. സായ്പും പറ
ഞ്ഞത എന്റെ നാട്ടുകാരും അപ്രകാരം തന്നെ വി
ചാരിക്കുന്നു. അതല്ലാതെ ദൈവത്തിന്റെ വിചാ
രവും അങ്ങിനെ തന്നെ പാപവും പാപ ഫല
ങ്ങളും ഇല്ലാതാക്കി തരാം എന്ന വേദവാക്യത്തിൽ
വളരെ പറഞ്ഞിരിക്കുന്നു.

നരസി. കെട്ടൊ അബ്ദുള്ള ബുദ്ധിയില്ലാത്ത
വരെ ആ സായ്പ പറഞ്ഞ ഭ്രമിപ്പിച്ചു കണ്ടോളൂ

"https://ml.wikisource.org/w/index.php?title=താൾ:CiXIV263.pdf/11&oldid=177728" എന്ന താളിൽനിന്ന് ശേഖരിച്ചത്