താൾ:CiXIV262.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം അദ്ധ്യായം 77

തിലും കഴുത്തിലും വല്ല പണ്ടങ്ങൾ ഉണ്ടെങ്കിൽ അതും
വെള്ളം കുടിക്കുന്ന ഒരു കിണ്ടിയുള്ളതുംകൂടി പണയം
വെച്ച ഓരോരുത്തരോട അഞ്ചും പത്തുമായി വാങ്ങി
ഒപ്പിച്ച വൈദ്യന കൊടുക്കും. അവൻ അത വാങ്ങി
പടികടക്കലും രോഗി മരിക്കലും. പിന്നെ ആവക
കള്ളന്മാരെ മഷിവെച്ചു നോക്കിയാൽ കൂടി കാണില്ല.
കഷ്ടം! ൟവക പിടിച്ചുപറിക്കാരെ നാട്ടിൽ വെച്ചേ
ക്കാമൊ? ഇതെല്ലാം വിചാരിച്ചാൽ ഇംഗ്ലീഷ വൈദ്യ
ന്മാരെക്കൊണ്ട ചികിത്സിപ്പിക്കുന്നത എത്ര സുഖം!

ചന്ദ്ര - അങ്ങേക്ക മുഷിയുമൊ? ഇല്ലേങ്കിൽ ഞാനും ചി
ലത പറയാം.

സുകു - എനിക്കെന്താ മുഷിയുവാൻ? ധാരാളം പറ
ഞ്ഞോളൂ.

ചന്ദ്ര - അങ്ങ ഇത്രയെല്ലാം പറഞ്ഞുവെല്ലൊ? ൟ മാതി
രിക്കാർ ഇംഗ്ലീഷ വൈദ്യന്മാരിലും എത്രയുണ്ട! അനേ
കം പേരെ ഞാൻതന്നെ അറിയും. ഒന്നാമത അവരെ
കാണ്മാൻതന്നെ സമയമില്ല. പിന്നെ കണ്ട സംസാ
രിക്കേണമെങ്കിലൊ പണം മുമ്പിൽ നിരത്തണം. അ
ത വാങ്ങി പെട്ടിയിൽ വെച്ചാൽ കഷ്ടിച്ച ഒന്ന രണ്ട
വാക്കമാത്രം ചോദിക്കും. ഒടുവിൽ ഒരു കണ്ടം കടലാ
സ്സിൽ ഒന്നെഴുതിതരുന്നതകാണാം. അതുംകൊണ്ട ഒരു
ഷാപ്പിൽചെന്ന അസ്തമിക്കുന്നവരെ നിന്നാൽ ഒരു
കുപ്പിയിൽ ഏതാണ്ടൊരു വെള്ളം കിട്ടും. അതിന്റെ
വില കേട്ടാൽതന്നെ തല പൊളിയും, അതും കുടിച്ച ര
ണ്ടദിവസം കിടന്നാൽ ദീനം എരട്ടിച്ചു എന്നമാത്രമല്ല
ശക്തിയുംകൂടി. ആ വൈദ്യനേത്തന്നെ പിന്നേയും ചെ
ന്നകാണും. അപ്പോൾ വേറെ ഒരു വെള്ളം കൊടുക്കും.
അതകഴിച്ച രണ്ടദിവസം കഴിയുമ്പൊഴക്ക മുമ്പ ഇല്ലാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/97&oldid=193868" എന്ന താളിൽനിന്ന് ശേഖരിച്ചത്