താൾ:CiXIV262.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

76 ആറാം അദ്ധ്യായം

എന്നാവും. ആവക അവധികളെല്ലാം കഴിഞ്ഞ പി
ന്നേയും ചെന്നു വിളിച്ചാൽ "ഇനിയും പനി വിട്ടി
ട്ടില്ല്യെ? എന്നാൽ കൊത്തമ്പാലകൊണ്ടൊ മുത്തങ്ങ
കൊണ്ടൊ കഷായംവെച്ച കൊടുക്കുന്നതിന്ന വിരോ
ധമില്ല." എന്ന പറയുവാൻ തുടങ്ങും. എന്തിനു വ
ളരെ പറയുന്നു ഒടുവിൽ രോഗാന്തകന്മാരായ ഡോ
ക്ടർന്മാരെക്കൊണ്ട ചികിത്സിപ്പിക്കാൻകൂടി എട കൊടു
ക്കാതെ അവരെ അങ്ങിനെ കൊല്ലും. എട്ടൊ പത്തൊ
മാസംകൊണ്ട കണ്ട ഗ്രന്ഥങ്ങളെല്ലാം നോക്കി പഠിച്ച
തികഞ്ഞ ഒരു വൈദ്യന്റെ വേഷംകെട്ടി നടക്കുന്ന
ൟവക കള്ളന്മാർ സാധുക്കളുടെ കണ്ണിൽ പൊടിയിടു
ന്നതും തെറ്റി ചികിത്സിച്ച അവരെ കൊല്ലുന്നതും
നാട്ടു പുറങ്ങളിൽ എത്രയാണ കാണുന്നത! "ആയി
രം കണ്ണു പൊട്ടിച്ചാൽ അര വൈദ്യൻ" എന്നല്ലെ ൟ
വകക്കാരെ കുറിച്ച പറയാറ? ഇനി ദുൎല്ലഭം ചില
പഠിപ്പുള്ളവരുടെ കഥയല്ലെ കേൾക്കേണ്ടത? ൟ കൂട്ട
ര കണ്ഠഗത പ്രാണന്മാരായി കിടക്കുന്ന രോഗികളെ
കണ്ടാൽ "ഒ, ഹൊ! ഇത വളരെ മൂത്തുപോയി. എ
ങ്കിലും നിവൃത്തി ഇല്ലായ്ക ഇല്ല. പക്ഷെ രത്നാദി ഗു
ളിക സേവിക്കണം" എന്ന പറയും. "എന്നാൽ അത
എവിടെ കിട്ടും" എന്ന ചോദിക്കുമ്പോൾ " രണ്ട ഗുളി
ക വേറെ ഒരാൾക്കവേണ്ടി വളരെ സാരമായി ഞാൻ
ഉണ്ടാക്കി വെച്ചിട്ടുണ്ട. അതിന്ന മുപ്പത ഉറുപ്പിക
വിലയാവും. അത കിട്ടിയാൽ ഇപ്പോൾതന്നെ കൊ
ടുത്തയക്കാം. അതിൽ ഒരു ഗുളിക കഴിക്കേണ്ടുന്ന താമ
സമെഉള്ളു ദീനം മാറാൻ" എന്ന പറഞ്ഞ കണ്ട ശ്ലോ
കങ്ങളെല്ലാം ചൊല്ലി അവരെ മെരെട്ടും. അതിന്റെ ഫ
ലശ്രുതി കേൾക്കുമ്പോഴക്ക രോഗിയുടെ വീട്ടുകാർ കാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/96&oldid=193865" എന്ന താളിൽനിന്ന് ശേഖരിച്ചത്