താൾ:CiXIV262.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം അദ്ധ്യായം 71

ഒരുനോക്ക കണ്ടാൽ കൊള്ളാമെന്നുള്ള മോഹം ഇനി
ക്ക അന്നമുതൽക്ക തുടങ്ങിയിരിക്കുന്നു. പക്ഷെ ഇത
വരെക്കും ഞാൻ മഹാരാജാവിന്റെ രക്ഷയി ആ
യിരുന്നതകൊണ്ട എനിക്ക സ്വാതന്ത്ര്യമില്ലെന്ന അങ്ങ
അറിഞ്ഞിരിപ്പാൻ സംഗതിയുണ്ട. അങ്ങയെ വന്ന
കാണേണ്ടുന്ന കടം എന്റെ വക്കൽ ബാക്കിയുണ്ടായി
രുന്നത ഇപ്പോൾ തീൎന്നു. അങ്ങയെ ഇപ്പോഴെങ്കി
ലും കാണ്മാൻ സംഗതിവന്നതകൊണ്ട ഞാൻ സ
ന്തോഷിക്കുന്നു. ഇനിക്ക അച്ശൻ വെച്ചേച്ചുപോയ
വലിയ ഒരു നിധി അങ്ങയുടെ പ്രീതിതന്നെയാണ.

ചന്ദ്ര - ഭവദ്ദൎശനം ഇപ്പോൾ വിചാരിക്കാത്തതാണ. അ
തിനാൽ ഇനിക്ക അളവില്ലാത്ത സന്തോഷമുണ്ട. അ
ങ്ങ പുറപ്പെടുന്ന വിവരത്തിന്ന മുൻകൂട്ടി ഇനിക്ക
അറിവ തരാതെ ഇവിടെ വന്ന കണ്ട സ്ഥലങ്ങളിലെ
ല്ലാം താമസിക്കുന്നുവെല്ലൊ കഷ്ടം!

എന്നിങ്ങിനെ പറഞ്ഞ ചന്ദ്രനാഥബാനൎജ്ജിയും
സുകുമാരനുംകൂടി കൈപിടിച്ച വണ്ടിയിൽ കയറിയിരു
ന്ന "കോച്ചമാൻ! കേദാരഘാട്ടിൽപോയി വീട്ടിൽ പോ
കണം" എന്ന പറഞ്ഞു. വണ്ടിയിൽ പോകുമ്പോൾ
ചന്ദ്രനാഥബാനൎജ്ജി സുകുമാരനോടു "ഇനിക്ക ഒരു മ
കനും ഒരു മകളും ഉണ്ട. മകൻ ഉദ്യോഗംനിമിത്തം പൂ
നാവിൽ താമസിക്കുന്നു. അവിടെ ഒരു സബ്ബ്കലെക്ട
രാണ. ഗൃഹകാൎയ്യവും കച്ചവടകാൎയ്യവുംകൂടി നോക്കി നി
വൃത്തിപ്പാൻ ആൾ ചുരുങ്ങിയതകൊണ്ട അവനെ ഉദ്യോ
ഗത്തിന്ന അയപ്പാൻ ഇനിക്ക അത്ര സന്തോഷമുണ്ടാ
യിരുന്നില്ല. അങ്ങയുടെ അച്ശന്റെ നിൎബന്ധത്തി
ന്മേലാണ അയച്ചത. മകളെ കൽക്കത്താവിൽ ഒരു ക
ച്ചവടക്കാരന്റെ മകന കൊടുത്തിരിക്കുന്നു. അവര

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/91&oldid=193854" എന്ന താളിൽനിന്ന് ശേഖരിച്ചത്