താൾ:CiXIV262.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

70 ആറാം അദ്ധ്യായം

ങ്ങേക്ക എങ്ങിനെ ലഭിച്ചു? അദ്ദേഹം ആ രാജ്യംവിട്ട
പുറത്തെങ്ങും ഇതവരെ സഞ്ചരിച്ചിട്ടുതന്നെഇല്ലല്ലൊ.

ചന്ദ്ര - അതൊ പറയാം. സുകുമാരന്റെ അച്ശൻ കാശ്മീ
രചക്രവൎത്തിയുടെ കീഴിലുള്ള ചെറിയ ഒരു രാജ്യത്തെ
പ്രഭുവായിരുന്നു. അദ്ദേഹം എന്റെ വലിയ ഒരു സ്നേ
ഹിതനായിരുന്നു. അന്യോന്യം പലെ ഉപകാരങ്ങളും
ഉണ്ടായിട്ടുണ്ട. ബാല്യംമുതൽക്കതന്നെ ഞങ്ങൾതമ്മിൽ
വളരെ സ്നേഹമായിട്ടാണ കഴിഞ്ഞവന്നിരിക്കുന്നത.
അദ്ദേഹം മരിക്കുന്നതിന്നമുമ്പ നാലകൊല്ലംവരെയും
ദേഹസുഖത്തിന്ന വേണ്ടി ചില സമയങ്ങളിൽ ഇ
വിടെ വന്നതാമസിക്കാറുണ്ട. ആ കാലത്ത ഞങ്ങൾ ത
മ്മിൽഎത്രയാണ കളിച്ചിരിക്കുന്നത! അദ്ദേഹത്തെപോ
ലെ നായാട്ടിൽ ഭ്രമമുള്ള ഒരാളെഞാൻ ഇതവരെ കണ്ടി
ട്ടില്ല. ഞാനും അദ്ദേഹവും തമ്മിൽ നടന്ന ഒരോരൊ കി
ഴുശ്രമങ്ങൾ പറവാൻ തുടങ്ങിയാൽ അവസാനമില്ല.
ഞാൻ സുകുമാരനെ ഒരിക്കൽകണ്ടിട്ടുണ്ട. അന്ന അ
വന്ന മൂന്നൊ നാലൊ വയസ്സ പ്രായമാണ. സുകുമാ
രനെ ഒന്ന കണ്ടാൽ കൊള്ളാമെന്നു ള്ള മോഹം നിൎഭാ
ഗ്യവശാൽ ഇതവരെക്കും സാധിക്കാതെ പോയി. പ
തിനഞ്ചദിവസത്തിന്നുള്ളിൽ കാശ്മീരരാജ്യത്തിൽ പോ
യി അദ്ദേഹത്തെ ഒന്ന കാണേണമെന്നാണ ഇപ്പോ
ഴത്തെ വിചാരം. സാധിക്കുമൊ ൟശ്വരൻ കണ്ടു!

സുകു - എന്നാൽ ൟ പറഞ്ഞ സുകുമാരൻ ഞാൻതന്നെ
യാണ. അച്ശന്റെ പരമസുഹൃത്തായ അങ്ങയെ ഞാ
ൻ ഇതാ വന്ദിക്കുന്നു. അങ്ങും എന്റെ അച്ശനും ത
മ്മിൽ ഉണ്ടായിരുന്ന സ്നേഹവും വിശ്വാസവും അച്ശ
ൻ അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതിവെച്ചിട്ടു
ള്ളത നോക്കി ഞാൻ മനസ്സിലാക്കിട്ടുണ്ട. അങ്ങയെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/90&oldid=193851" എന്ന താളിൽനിന്ന് ശേഖരിച്ചത്